ഇസ്രയേലി വിനോദസഞ്ചാരികളുമായുള്ള ആദ്യ വിമാനം ഞായറാഴ്ച യുഎഇയിലെത്തി. യുഎഇയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ ഗതിയിലാക്കുന്നതിനുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുടെ ഭാഗമായാണ് ഇസ്രായേലിലെ വിനോദ സഞ്ചാരികൾ അറബ് രാജ്യത്തെത്തുന്നത്.

ഫ്ലൈഡുബായ് ഫ്ലൈറ്റ് നമ്പർ എഫ്ഇസഡ്8194 വിമാനം ഞായറാഴ്ച വൈകുന്നേരം 5:40 നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. കുറഞ്ഞ നിരക്കിൽ തങ്ങളുടെ ബോയിംഗ് 737 വിമാനങ്ങളിലൊന്ന് ഫ്ലൈദുബായ ഞായറാഴ്ച രാവിലെ യാത്രക്കാരെ കൊണ്ടുവരുന്നതിനായി തെൽഅവീവിലെ ബെൻ-ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അയച്ചിരുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ദുബായ് അതിന്റെ പ്രധാന വരുമാന മേഖലകളിലൊന്നായ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതിനാലാണ് വിനോദ സഞ്ചാരികളുടെ വരവ്. യു‌എഇയും ഇസ്രായേലും പതിവ് വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്.

Read More: യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു: ചരിത്രപരമായ കരാറിൽ ധാരണയിലെത്തിയതായി ട്രംപ്

ഈ മാസം അവസാനം ടെൽ അവീവിലേക്കുള്ള സർവീസ് ആരംഭിക്കാൻ ഫ്ലൈഡുബായ് പദ്ധതിയിടുന്നുണ്ട്. ഇപ്പോൾ രാജ്യത്തെത്തിയ ഇസ്രായേലി ടൂറിസ്റ്റുകൾക്കായി ചാർട്ടർ വിമാനമാണ് സർവീസ് നടത്തിയത്.

വർഷങ്ങളായി രഹസ്യമായി ബന്ധങ്ങൾ പുലർത്തിയിരുന്ന ഇസ്രായേലും യുഎഇയും തങ്ങളുടെ നയതന്ത്ര ബന്ധം പരസ്യമാക്കിയിരുന്നു. സെപ്റ്റംബറിൽ യുഎസ് മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിൽ ഉഭയകക്ഷിബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാറിൽ യുഎഇയും സ്രായേലും ഒപ്പുവച്ചിരുന്നു. ഒപ്പം ബഹ്‌റൈനും ഇസ്രായേലുമായി അന്ന് സമാന കരാറിലെത്തി. നിലവിൽ ഇസ്രയേലുമായി സമാധാനം പുലർത്തുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ് രാജ്യങ്ങളായി യുഎഇയും ബഹ്റൈനും മാറി.

Read More: ചരിത്രം കുറിച്ചു; ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു

ഈജിപ്തും ജോർദാനും നേരത്തെ ഇസ്രായേലുമായി സമാധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു. യുഎസിൽ നിന്ന് നൂതന എഫ് -35 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തങ്ങളുടെ ശ്രമത്തിന് ഇസ്രായേലുമായുള്ള കരാർ ഗുണകരമാവുമെന്ന് യുഎഇ പ്രതീക്ഷിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook