റിയാദ്: ലയൺസ് ക്ലബ് കുന്നന്താനം പാഷൻ റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന ആദ്യ വോളിബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ അറബ്‌കോ ടീം വിജയിച്ചു. ബത്ത നവോദയ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ അറബ്‌കോ ടീമും സ്റ്റാർസ് റിയാദും തമ്മിലായിരുന്നു മത്സരം. വിജയികൾക്ക് മുഖ്യ പ്രയോജകരായ എൽജി ബിസിനസ്സ് സൊല്യൂഷൻസിന്റെ പ്രതിനിധികളും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വെങ്കടശൻ നാരായണൻ, എയർ ഇന്ത്യ മാനജർ കുന്ദൻലാൽ, സിറ്റി ഫ്ലവർ പ്രതിനിധി, ലയൺസ് ക്ലബ് പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ