scorecardresearch

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറില്‍ ഒക്ടോബറില്‍ മാനവികതയ്ക്കായി ലോകസമ്മേളനം

ഒക്ടോബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിലെ മുന്‍നിര ഫ്യൂച്ചറിസ്റ്റുകളും വിദഗ്ധരും ഇന്നൊവേറ്റര്‍മാരും ഉള്‍പ്പെടെ 400 പേര്‍ പങ്കെടുക്കും

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറില്‍ ഒക്ടോബറില്‍ മാനവികതയ്ക്കായി ലോകസമ്മേളനം

ദുബായ്: ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ഒക്‌ടോബറില്‍ ഫ്യൂച്ചറിസ്റ്റുകളുടെ ലോകത്തിലെ ഏറ്റവും വലിയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും. കാലാവസ്ഥാ പ്രതിസന്ധി മുതല്‍ നിര്‍മിത ബുദ്ധിയുടെ തുടര്‍ച്ചയായ പുരോഗതി വരെയുള്ള പ്രധാന മേഖലകളിലുടനീളം മാനവികതയുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി അറിയാന്‍ ലക്ഷ്യമിട്ടാണ് ആദ്യ ഫ്യൂച്ചർ ഫോറം സംഘടിപ്പിക്കുന്നത്.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറില്‍ ഒക്ടോബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിലെ മുന്‍നിര ഫ്യൂച്ചറിസ്റ്റുകളും വിദഗ്ധരും ഇന്നൊവേറ്റര്‍മാരും ഉള്‍പ്പെടെ 400 പേര്‍ പങ്കെടുക്കും. ഇവര്‍ ലോകത്തിന്റെ ഭാവി പാതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സംവാദം നടത്തുകയും പ്രവചിക്കുകയും ചെയ്യും.

ദുബായ് ഫ്യൂച്ചര്‍ ഫോറത്തിന്റെ ആദ്യ പതിപ്പാണു നടക്കാനിരിക്കുന്നത്. നിര്‍മിത ബുദ്ധി ബോധത്തിന്റെ പുരോഗതി, ഡിജിറ്റല്‍ വിഭജനം, വാതകം, ഗ്രഹാന്തര കോളനിവല്‍ക്കരണം, 2 സി ആഗോളതാപന പരിധി ലംഘിക്കുന്ന ഭാവി കാലാവസ്ഥാ സാഹചര്യം എന്നിവ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും തത്സമയ സംവാദങ്ങളും ഉള്‍പ്പെടെ 30 സെഷനുകള്‍ നടക്കും.

വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിന് നാലാം വ്യാവസായിക വിപ്ലവ ഉപകരണങ്ങള്‍ വിന്യസിക്കാമെന്നും സമ്മേളനം ആരായുമെന്നു ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സി ഇ ഒ ഖല്‍ഫാന്‍ ബെല്‍ഹൗള്‍ പറഞ്ഞു.

”മനുഷ്യന്റെ അറിവ് വളരുകയാണ്. സാങ്കേതിക പുരോഗതി അതിവേഗം ത്വരിതഗതിയിലാകുന്നു. തല്‍ഫലമായി, ഞങ്ങള്‍ ഇനി മാറ്റത്തിന് സാക്ഷികളല്ല. മാറ്റത്തിന്റെ സാരഥികളാണ്. സമൂഹത്തെ സേവിക്കുന്നതിനും ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും കഴിവുകളും സാങ്കേതികവിദ്യകളും വിന്യസിക്കാന്‍ ഞങ്ങള്‍ തയാറാകേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

നാല്‍പ്പത്തി അഞ്ചിലധികം സംഘടനകളുമായി ചേര്‍ന്ന് നാല് തീമുകളില്‍ കേന്ദ്രീകരിച്ചാണു സെഷനുകള്‍ നടത്തുക. ‘നമ്മുടെ ലോകത്തിന്റെ ഭാവി’, ‘അസ്തിത്വപരമായ അപകടസാധ്യത ലഘൂകരിക്കല്‍’, ‘മനുഷ്യനാകുക എന്നതിന്റെ അര്‍ത്ഥമെന്താണ്’, ‘ദീര്‍ഘവീക്ഷണം’ എന്നിവയാണവ.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: First future forum dubai humanity museum of the future

Best of Express