/indian-express-malayalam/media/media_files/uploads/2017/05/ramadanramadan759.jpg)
റിയാദ്: റമദാന്‍ മാസപ്പിറവി ശനിയാഴ്ച സൗറി അറേബ്യയില്‍ കാണാന്‍ സാധിച്ചില്ല. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാളെ ശഅ്ബാന്‍ 30 പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്.
Read More: Ramadan 2019: റമദാന്‍ പുണ്യമാസം: അറിയേണ്ടതെല്ലാം
ശനിയാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ മാസപ്പിറവി എവിടേയും ദൃശ്യമായില്ല.
#BREAKING: #Ramadan2019 will start on Monday May 6 after Saudi moon observers say no sight of crescent https://t.co/XRELitbl8Fpic.twitter.com/UoXkWl1yOM
— Arab News (@arabnews) May 4, 2019
നാളെയും മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശമുണ്ട്. റമദാന്‍ വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്ന് സൗദി അറേബ്യ സുപ്രീം കോടതിയും ബഹ്‌റെയ്ന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് അഫയേഴ്‌സും അറിയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us