റിയാദ്: ഞായറാഴ്ച മാസപ്പിറവി കാണാത്തതിനാൽ സൗദി അറേബ്യയിൽ റമദാൻ വ്രതാരംഭം ഏപ്രിൽ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്ന് രാജ്യത്തെ പരമോന്നത സമിതി അറിയിച്ചു. ഏപ്രിൽ 12 തിങ്കളാഴ്ച ഹിജ്ര വർഷം 1442ലെ ഷഅ്ബാൻ മാസത്തിലെ 30ാം ദിവസമായിരിക്കും.
ഷഅ്ബാൻ മാസത്തിലെ 29ാം ദിവസമാണ് ഈ ഞായറാഴ്ച. ചാന്ദ്രമാസങ്ങൾ സാധാരണ 29 ദിവസമോ 30 ദിവസമോ ആണ് നീണ്ടുനിൽക്കാറ്.
മാസപ്പിറവി ദർശിച്ചാൽ അറിയിക്കണമെന്ന് സൗദി പരമോന്നത് സമിതി നേരത്തെ അറിയിപ്പ് നൽകിയിരുന്നു. വിവിധ മേഖലകളിൽ ആകാശനിരീക്ഷണം നടത്തിയെങ്കിലും മാസപ്പിറവി കാണാനായില്ല.