scorecardresearch

സൗദിയിലെ ആദ്യ രാത്രി വാർത്താവായനക്കാരി, വാർത്തയായി വാർത്താഅവതാരക

ജുമാന അൽ ഷാമി യാണ് ആദ്യത്തെ ന്യൂസ് കാസ്റ്റ് അവതരാക. രാവിലത്തെ വാർത്താ പരിപാടി ജുമാന അവതരിപ്പിക്കുന്നത് 2016ലാണ്

സൗദിയിലെ ആദ്യ രാത്രി വാർത്താവായനക്കാരി, വാർത്തയായി വാർത്താഅവതാരക

വീം അൽ ദക്കീൽ ടെലിവിഷനിൽ ആ രാത്രി വാർത്ത വായിച്ചപ്പോൾ അവർ തന്നെ വാർത്തയും ചരിത്രവുമായി മാറുകയായിരുന്നു. സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായാണ് വൈകന്നേരത്തെ വാർത്ത വായിക്കാനായി വനിതയായ വീം അൽ ദക്കീൽ വാർത്താ ചരിത്രത്തിലിടം നേടിയത്.

വീം അൽ​ ദക്കീൽ മറ്റൊരു വാർത്താ അവതാരകനായ ഒമർ അൽ നഷ്വാനുമായി ചേർന്നായിരുന്നു ആ ചരിത്ര ബുള്ളറ്റിൽ അവതരിപ്പിച്ചത്. സർക്കാരിന്റെ അധീനതയിലുളള സൗദി ടിവി ചാനലലിലെ രാത്രി 9.30നാണ് ഇരുവരും ചേർന്ന് വാർത്ത അവതരിപ്പിച്ച് ചരിത്രത്താളിലേയ്ക്ക് നടന്നുകയറിയത്.

ഇതുവരെയുളള സൗദി ടെലിവിഷൻ ചരിത്രത്തിൽ രാത്രി വാർത്തകൾ പുരുഷന്മാരാണ് വായിച്ചിരുന്നത്. സ്ത്രീകൾ പ്രധാനമായും പുലർകാല വാർത്താധിഷ്ഠിത പരിപാടികളും വനിതാ പരിപാടികളും കുക്കിങ് ഷോകളും കാലാവസ്ഥ അപ് ഡേറ്റുകളുമാണ് അവതരിപ്പിച്ചിരുന്നത്.


ജുമാന അൽ ഷാമി യാണ് ആദ്യത്തെ ന്യൂസ് കാസ്റ്റ് അവതരാക. രാവിലത്തെ വാർത്താ പരിപാടി വനിത അവതരിപ്പിക്കുന്നത് 2016ലാണ്.  അതിന് രണ്ട് വയസ്സാകുമ്പോഴാണ് സൗദി ടെലിവിഷൻ വീണ്ടും വാർത്തയാകുന്നത്.   ചരിത്രം വീം അൽ ദക്കീലിലൂടെ ആവർത്തിക്കുന്നു. എന്ന് സൗദി ടെലിവിഷൻ, #WeamAlDakheel  എന്ന ഹാഷ് ടാഗോടു കൂടി അവരുടെ ട്വിറ്ററിൽ​ പറഞ്ഞു

സൗദി വിഷൻ 2030 ലേയ്ക്ക് ലക്ഷ്യമിട്ടുളള നടപടികളുടെ ഭാഗമാണ് സ്ത്രീ ശാക്തീകരണം. ഇതിനായുളള നടപടികളാണ് സൗദി നടപ്പാക്കി വരുന്നത്. 2018 ജൂൺ 24 ന് വനിതകൾക്ക് വാഹനം ഓടിക്കാനുളള അനുമതി നൽകി. 2030 ഓടെ തൊഴിൽ മേഖലയിൽ സൗദി വനിതകളെ കൂടുതൽ പങ്കാളികളാക്കുക എന്ന ലക്ഷ്യവുമുണ്ട്. ഡ്രൈവിങ് അനുമതി നൽകിയതിന് പിന്നാലെ പൈലറ്റാകാനും സ്ത്രീകൾ സൗദിയിൽ അപേക്ഷ നൽകിയത് വാർത്തയായിരുന്നു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: First anchorwoman presents evening newscast in saudi

Best of Express