റിയാദ്: സൗദി അറേബ്യന്‍ നഗരമായ മക്കയില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 600 തീർത്ഥാടകരെ ഒഴിപ്പിച്ചു. അൽ അസീസയിലുള്ള ഹോട്ടലിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗമാണ് തുർക്കിയിൽ നിന്നും യെമനിൽ നിന്നുമുള്ള തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. സംഭവത്തിൽ ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അസാസിയ ജില്ലയിലെ ഹോട്ടലിലെ എട്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. എയര്‍ കണ്ടീഷനില്‍ ഉണ്ടായിരുന്ന തകരാറിനെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. ഹജ്ജ് കര്മ്മത്തിന് എത്തിയ തുര്‍ക്കി, യെമന്‍ പൗരന്മാരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ