റിയാദ് : നഗര മധ്യത്തിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടുത്തം.  ബത്ഹ കൊമേഴ്‌സ്യൽ സെന്ററിലാണ് വൈകീട്ട് 6:45 ന് തീ പിടിച്ചത്. ഇഫ്താർ സമയമായതിനാൽ നഗരത്തിൽ തിരക്കില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

മലയാളികളുൾപ്പടെ നിരവധി വിദേശികളുടെ സ്ഥാപനങ്ങൾ സെന്ററിൽ പ്രവർത്തിക്കുന്നുണ്ട്.  പോലീസും അഗ്നിശമന സേനയും രംഗത്തുണ്ട്.  ബത്ഹ സെന്ററിലേക്കുള്ള ഗതാഗതം താത്കാലികമായി നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

സെന്ററിന് അകത്ത് പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ഇഫ്താറിനായി ആളുകൾ ഉണ്ടായിരുന്നെങ്കിലും ആളപയാമുണ്ടാകാതെ രക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ