റിയാദ് : സൗദി അറേബ്യയിൽ സ്ത്രീകൾ വാഹനമോടിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദേശ വനിതയായ ലോറ അലോ ഡ്രൈവിങ്​ ലൈസൻസ് സ്വന്തമാക്കി​. ഡ്രൈവിങ്​ ലൈസൻസ്​ നേടുന്ന സൗദിയിലെ ആദ്യ വിദേശ വനിതയാണ് ലോറ. ഫിൻലൻഡുകാരിയായ ലോറ, സൗദി അറേബ്യയെ കുറിച്ചുള്ള പ്രമുഖ യാത്ര ബ്ലോഗായ ബ്ലൂ അബായയുടെ സ്​ഥാപകയാണ്​.

നടപടി ക്രമങ്ങൾക്ക് ശേഷം റിയാദിലെ ട്രാഫിക്​ ഒാഫീസിൽ നിന്നാണ്​ ലോറ ലൈസൻസ് കരസ്ഥമാക്കിയത്​. ലൈസൻസ്​ ലഭിച്ച വിവരം ട്വിറ്ററിൽ അറിയിച്ച ലോറ, ലൈസൻസ്​ നേടുന്ന ആദ്യ യൂറോപ്യൻ വനിതയാണ്​ താനെന്ന്​ ട്രാഫിക്​ അധികൃതർ പറഞ്ഞെന്നും ട്വീറ്റ് ചെയ്തു . നടപടി ക്രമങ്ങൾ ലളിതമായും ആയാസ രഹിതമായും നിർവഹിച്ച റിയാദ്​ ട്രാഫിക്​ അധികൃതർക്ക്​ അവർ നന്ദിയും പറഞ്ഞു.laura alho

സഞ്ചാര സാഹിത്യകാരിയും ഫൊട്ടോഗ്രാഫറുമായ ലോറ 10 വർഷം മുമ്പാണ്​ സൗദിയിലെത്തുന്നത്​. സൗദിയുടെ ചരിത്രത്തിലും സംസ്​കാരത്തിലും പ്രകൃതിയിലും ആകൃഷ്​ടയായ അവർ ഈ ദേശത്തെ ലോകത്തിന്​ പരിചയപ്പെടുത്തുകയെന്ന ദൗത്യം സ്വയം സ്വീകരിക്കുകയായിരുന്നു. സൗദി ടൂറിസത്തെ പുറംലോകത്തിന്​ പരിചയപ്പെടുത്തിയ ആദ്യ വനിതയാകുകയായിരുന്നു അങ്ങനെ അവർ. അതിനായി 2010 ൽ അവർ തുടങ്ങിയ ‘ബ്ലൂ അബായ’ എന്ന ബ്ലോഗ്​ ലോക പ്രശസ്​തമാണ്​. ആ ബ്ലോഗ്​ വഴി സൗദി അറേബ്യയുടെ മറഞ്ഞിരിക്കുന്ന അത്​ഭുതങ്ങളെ അവർ ​േലാകത്തിന്​ കാട്ടിക്കൊടുത്തു. 2013 ൽ ഏറ്റവും മികച്ച ഏഷ്യൻ വെബ്ലോഗ്​ ആയി ബ്ലൂ അബായ തിരഞ്ഞെടുക്കപ്പെട്ടു.

സൗദി ടൂറിസത്തിന്​ നൽകുന്ന പിന്തുണ പരിഗണിച്ച്​ 2014 ൽ സൗദി എക്​സലൻസ്​ ഇൻ ടൂറിസം അവാർഡ് ജേതാവും, 2017 ൽ അറബ്​ ലോകത്ത്​ വസിക്കുന്ന ഏറ്റവും സ്വാധീനശേഷിയുള്ള 10 വിദേശ വ്യക്​തികളിൽ ഒരാളായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സൗദി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഇൻസ്​പയേർഡ്​ ബൈ അറേബ്യ’ എന്ന പേരിൽ സമ്മാനങ്ങളും സ്​മരണികകളും നൽകുന്ന ഒരു ഷോപ്പ്​ 2013 ൽ അവർ ആരംഭിച്ചു. സൗദി അറേബ്യക്ക്​ വേണ്ടി ലോറ നൽകിയ സേവനങ്ങൾക്കുള്ള മികച്ച പാരിതോഷികമായി അവർക്ക്​ ഈ  അംഗീകാരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook