കുവൈത്ത് സിറ്റി: വിദേശികൾക്കുള്ള ലൈസൻസ് അനുവദിക്കലിനും വാഹനം റജിസ്റ്റർ ചെയ്യുമ്പോഴോ, കൈമാറ്റം ചെയ്യുന്നതിനോ ഉള്ള ഫീസുകൾ വർധിപ്പിക്കാനും ഇതിനായി നിയോഗിച്ച സമിതി സർക്കാരിനോട് ശുപാർശ ചെയ്തു.

ലൈസൻസിന് ഇപ്പോൾ ഇടാക്കിക്കൊണ്ടിരിക്കുന്ന 10 കുവൈത്തി ദിനാറിൽ നിന്നും 500 കുവൈത്തി ദിനാറാക്കി വർധിപ്പിക്കാനാണ് ശുപാർശ. സ്വദേശി വീടുകളിൽ ജോലി ചെയ്യുന്ന ഗാർഹിക വിസയിലുള്ള ഡ്രൈവർമാരെ ഈ വർധനവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ പുതുക്കുമ്പോഴോ, മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുമ്പോഴോ ഉള്ള ഫീ നിലവിലുള്ള 10 ദിനാറിൽ നിന്നും 300 ദിനാറായി ഉയർത്താനുമാണ് ശുപാർശ. പ്രവാസിയായ ഒരാൾക്ക് 10 വർഷം പഴക്കമുള്ള രണ്ടാമതൊരു വാഹനം കൂടി തന്റെ പേരിലുണ്ടെങ്കിൽ അത്തരം വാഹനങ്ങളുടെ കൈമാറ്റത്തിന് 500 ദിനാറും തന്റെ പേരിൽ തന്നെ റജിസ്ട്രേഷൻ പുതുക്കുന്നതിന് 300 കുവൈത്തി ദിനാറും ഫീസായി നൽകേണ്ടി വരും.

രാജ്യത്തെ പ്രധാന പാതകളിൽ മറ്റു ജിസിസി രാജ്യങ്ങളിൽ നിലവിലുള്ള പോലെ ‘ടോൾ’ നടപ്പിലാക്കാനും, പുതുതായി ഇനി ടാക്സികൾക്ക് അനുമതി നൽകരുതെന്നും സമിതി സർക്കാരിന് നൽകിയ ശുപാർശയിൽ പറയുന്നതായി പ്രാദേശിക ദിനപത്രം അൽ-റായി റിപ്പോർട്ട് ചെയ്തു. ട്രാഫിക് നിയമങ്ങളെക്കുറിച്ചും മറ്റുമുള്ള പുതിയ പരിഷ്കാരങ്ങളും നടപടികളും രാജ്യത്തെ ജനങ്ങളെ അറിയിക്കുന്നതിനായി ഒരു എഫ്എം ചാനൽ ആരംഭിക്കാനും സമിതിയുടെ ശുപാർശയിൽ പറയുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ