റിയാദ്:: ജോലിക്കിടെ അപകടത്തില്‍ മരിച്ച സ്വുബൈറിന്‍റെ കുടുംബത്തിന് കേളി കലാസാംസ്കാരിക വേദി സഹായം നല്‍കി. വാദി ലബനില്‍ കെട്ടിടനിര്‍മ്മാണെത്തിനിയുണ്ടായ അപകടത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര ഉരുട്ടുംപുര സ്വദേശി സുബൈര്‍ എന്ന ഷിജു (41) മരിച്ചത്.

കഴിഞ്ഞ പതിനെട്ട് വര്‍ഷം പ്രവാസിയായിരുന്ന സുബൈറിന് സാമ്പാദ്യമൊന്നും ഇല്ലായിരുന്നു. വൃദ്ധയായ മാതാവും, ഭാര്യയും മകളും അടങ്ങുന്നതാണ് സുബൈറിന്‍റെ കുടുംബം. ഭാര്യ സബീനയുടെ തയ്യല്‍ ജോലിയാണ് ഏക വരുമാനം.

നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിന് കേളി ബദിയ ഏരിയ വാദി ലബന്‍ യുണിറ്റിന്‍റെ നേതൃത്വത്തില്‍ സുമനസ്സുകളില്‍ നിന്ന് സമാഹരിച്ച സഹായം, നാട്ടില്‍ സുബൈറിന്‍റെ കുടുംബത്തിന് നല്‍കുന്നതിനായി യുണിറ്റ് സെക്രട്ടറി ഷാഫി, ട്രഷറര്‍ പ്രസാദ്, ജാസിര്‍ എന്നിവര്‍ ചേര്‍ന്ന് കേളി ബദിയ ഏരിയ ആക്ടിംഗ് സെക്രട്ടറി മനോജിന് കൈമാറി.

ചടങ്ങില്‍ കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചന്ദ്രന്‍ തെരുവത്ത്, സുധാകരന്‍ കല്ല്യാശ്ശേരി, സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര ജീവകാരുണ്യവിഭാഗം ജോ: കണ്‍വീനര്‍ കിഷോര്‍-ഇ-നിസ്സാം, അലി കെ വി, മധു എലത്തുര്‍, ദിനകരന്‍, മനാഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ