ജിദ്ദ: വ്യാജ വാർത്തകളും, അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതിന് സൗദിയിലെ മലയാളികൾക്കിടയിൽ പറയുന്ന പേരാണ് “ലുങ്കി ന്യൂസ്”. സമൂഹ മാധ്യമങ്ങളും ഇന്റർനെറ്റും ഒക്കെ സാർവത്രികമാവുന്നതിനു മുൻപ് ഇങ്ങിനെ ലുങ്കി ന്യൂസിലൂടെ രാഷ്ട്രീയ നേതാക്കളും, സിനിമാ താരങ്ങളുമടക്കമുള്ള പ്രമുഖരെ പല തവണ കൊന്നിട്ടുണ്ട്. സോഷ്യൽ മീഡിയ യുഗം വന്നതോടെ ഇത്തരം ലുങ്കി ന്യൂസുകാരുടെ ചാകരക്കാലമായി.

നിതാകാത്ത് കാലത്തും, ഫാമിലി ലെവിയുടെ കാര്യങ്ങളിലുമൊക്കെ ഭരണാധികാരികൾ ചിന്തിക്കുക പോലും ചെയ്യാത്ത പല സുപ്രധാന തീരുമാനങ്ങളും എടുത്തതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. സത്യമേത്, വ്യാജമേത് എന്നറിയാതെ പലരും ഇരുട്ടിൽ തപ്പി. എന്നാൽ ഇനി മുതൽ ഇത്തരം വ്യാജ വാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർ സൗദിയിൽ കുടുങ്ങും.

ക്രമാസമാധാനത്തെ ബാധിക്കുന്ന കിംവദന്തികളും വ്യാജവാർത്തകളും ഇന്റർനെറ്റിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തയ്യാറാക്കുന്നതും, അയക്കുന്നതും, മറ്റൊരാൾ അയച്ചത് ഫോർവേഡ് ചെയ്യുന്നതും സൈബർ ക്രൈം നിയമമനുസരിച്ച് അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

വാർത്ത: നാസർ കാരക്കുന്ന്

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ