ദുബായ് എക്സ്പോയ്ക്ക് തുടക്കം; ‘ലോകം മുഴുവൻ യുഎഇയിൽ ഒത്തുകൂടുന്നു’

ഇന്ത്യ അടക്കം 192 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സിന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ

uae, dubai, expo, 2020, opening, ceremony, Expo 2020, Dubai Expo 2020, Expo 2020 Dubai, എക്സ്പോ, എക്സ്പോ 2020, എക്സ്പോ 2020 ദുബായ്, ദുബായ്, malayalam news, gulf news, uae news, ie malayalam

ദുബായ്: എക്സ്പോ 2020 ദുബായ് അന്താരാഷ്ട്ര വാണിജ്യമേളയ്ക്ക് തുടക്കം. അൽ വാസൽ പ്ളാസയിൽ നടന്ന ആഘോഷ രാവിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യ അടക്കം 192 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

“ലോകം മുഴുവൻ യുണൈറ്റഡ് അറബ് എമിറേറ്റിൽ ഒത്തുകൂടുന്നു. ഇന്ന് നമ്മൾ ഒരുമിച്ച്, ഒരു പുതിയ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മൾ ഒന്നിച്ച്, അല്ലാഹുവിന്റെ അനുഗ്രഹത്തോടെ, എക്സ്പോ 2020 ദുബായ്, ദൈവം നമുക്ക് വിജയം നൽകട്ടെ,” ഉദ്ഘാടനച്ചടങ്ങിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു.

180 ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോ അടുത്ത വർഷം മാർച്ച് 31ന് അവസാനിക്കും. 90 മിനിറ്റ് ദൈർഘ്യമുള്ള വിനോദ പരിപാടികളോടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഷോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുബായ് വേൾഡ് എക്സ്പോ ആരംഭിച്ചത്.

കഴിഞ്ഞ വർഷം നടത്താൻ തീരുമാനിച്ചിരുന്ന മേള കോവിഡ് മഹാമാരിയെത്തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ദുബായ് അൽ മക്തും വിമാനത്താവളത്തിനു സമീപം മരുഭൂമിയായിരുന്ന 4.3 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് എക്സ്പോയുടെ വേദി തയ്യാറാക്കിയിരിക്കുന്നത്. 680 കോടി ഡോളർ നിർമാണങ്ങൾക്കായി ചെലവഴിച്ചു. ആറുമാസത്തിൽ രണ്ടരക്കോടി സന്ദർശകർ മേളക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Expo 2020 dubai inaguration photos video

Next Story
India-UAE Travel News: വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി അബുദാബിcovid19, abu dhabi travel, uae travel, abu dhabi removes quarantine for travellers, abu dhabi new travel guidelines, uae dhabi new travel guidelines, abu dhabi new quarantine guidelines, abu dhabi new qurantine guidelines, india-uae travel news, india-abu dabhi travel news, india-uae flight news, india-abu dhabi flight news, gulf news, uae travel news, uae flight news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com