scorecardresearch
Latest News

യുഎഇയിൽ പൊതുമാപ്പ് ആർക്കൊക്കെ? അറിയേണ്ടതെല്ലാം

ആറ് വർഷം മുമ്പ് 2012 ലാണ് ഇതിന് മുമ്പ് യുഎഇ പൊതുമാപ്പ് നൽകിയത്

uae amnesty

ദുബായ്: യുഎഇയിൽ മതിയായ രേഖകളില്ലാത്ത താമസക്കാർക്ക് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നിലവിൽ വന്നു. ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ഈ​ കാലയളവിൽ യുഎഇയിൽ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ നാട്ടിലേയ്ക്ക് തിരികെ സൗജന്യമായി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചു.

മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ബുധനാഴ്ച തുടങ്ങി. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് പൊതുമാപ്പ് ഒരുക്കിയത്. യുഎഇ അടുത്തകാലത്തായി നടത്തിവരുന്ന വിസ നിയമപരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പൊതുമാപ്പ്.

ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം. ആര്‍ക്കും യാത്രാനിരോധനമില്ല എന്നുള്ളതും ഇതിന്റെ സവിശേഷതയാണ്.

ആറുവര്‍ഷത്തിനുശേഷമാണ് യുഎഇയില്‍ പൊതുമാപ്പ് നിലവില്‍വരുന്നത്. അവസാനമായി 2012-ല്‍ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്.

പൊതുമാപ്പ് നല്‍കുക ആര്‍ക്കൊക്കെ ?

> നിയമവിരുദ്ധമായി യുഎഇയിലേക്ക് കടന്നവര്‍, വിസയുടെ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ താമസം തുടരുന്നവര്‍, പിടികൊടുക്കാതെ കഴിയുന്നവര്‍

> മുന്‍ താമസക്കാര്‍ക്ക് : നേരത്തെ താമസക്കാരായവരും നിലവില്‍ നിയമപ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തവരുമായ ആളുകള്‍ക്ക് പൊതുമാപ്പ്. ടൂറിസ്റ്റ്, വിസിറ്റിങ്, റസിഡന്‍ഷ്യല്‍, നിക്ഷേപക വിസകള്‍ക്ക് അപേക്ഷിക്കാം

> നിയമവിരുദ്ധമായി എത്തിയവരും കാലാവധി കഴിഞ്ഞ വിസയുമായി താമസിച്ചവര്‍ക്കും പിഴ ഇല്ലാതെ രാജ്യം വിടാവുന്നതാണ്.

> ജോലി ഓഫറുകള്‍ നിലനില്‍ക്കുന്നവരാണ് എങ്കില്‍ താമസം നിയമപ്രകാരമാക്കാനുള്ള അവസരമൊരുങ്ങും

> നിയമത്തിന് പിടികൊടുക്കാതെ കഴിയുന്നവര്‍ക്ക് പിഴയടച്ചുകൊണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാകാം

> യുഎഇയിലെ ഒമ്പത് ഇമിഗ്രേഷന്‍ സെന്‍ററുകളില്‍ ഒന്നില്‍ അപേക്ഷ അയക്കാം

> പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ അപേക്ഷകള്‍ പരിഗണിക്കും

> അപേക്ഷകര്‍ക്ക് പാസ്പോര്‍ട്ടിന്റെ ഒറിജിനലോ എംബസി നല്‍കിയ സർട്ടിഫിക്കറ്റോ വേണം

> ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ അപേക്ഷകരുടെ വിരലടയാളവും കണ്ണുകളും സ്കാന്‍ ചെയ്യും

> അപേക്ഷകര്‍ പത്ത് ദിവസത്തിനുള്ളില്‍ രാജ്യം വിടേണ്ടതുണ്ട്

> അപേക്ഷ സമര്‍പ്പണത്തിനായി അപേക്ഷകര്‍ വിദേശകാര്യങ്ങളുടെ ഡയറക്ടറേറ്റ് ആയ അമേര്‍ സെന്‍ററിലേക്ക് പോകണം.

> അപ്ളിക്കേഷന്‍ ഫീ അടച്ച ശേഷം ആറ് മാസത്തേക്ക് താൽക്കാലിക വിസയില്‍ ജോലിയെടുക്കാം

> ഇതിനോടകം തന്നെ ജോലി ലഭിച്ചുവെങ്കില്‍ അവര്‍ക്ക് ഉടന്‍ തന്നെ റസിഡന്‍സി വിസ ലഭ്യമാകും

> നിയമവിരുദ്ധമായി താമസിച്ചതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എല്ലാ പിഴകളും എഴുതിതള്ളും

> അനധികൃതമായാണ് യുഎഇയില്‍ പ്രവേശിച്ചത് എങ്കില്‍ അവര്‍ക്ക് എക്സിറ്റ് പാസ് നല്‍കും

> രണ്ട് വര്‍ഷത്തേയ്ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തും

> ക്രിമിനല്‍ കേസുകള്‍ ഉള്ളവരാണ് എങ്കില്‍ പൊതുമാപ്പിന് മുന്‍പായി അത് തീര്‍പ്പാക്കേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Everything about uae amnesty