/indian-express-malayalam/media/media_files/uploads/2023/08/Etihad-Airways-mid-air-orchestra-skydiving-stunt.jpg)
13000 അടി ഉയരത്തില്‍ 120 വേഗതയില്‍ പറക്കുന്ന 5 പേരും അവരുടെ ഓർക്കസ്ട്രയും കൗതുകക്കാഴ്ചയായപ്പോൾ...
യുഎഇയുടെ ദേശീയവിമാനക്കമ്പനിയായ എത്തിഹാദ് എയര്‍വേയ്‌സിന്‌റെ നേതൃത്വത്തില്‍ വ്യാഴാഴ്ച മൂവി റിലീസിന്‌റെ ഭാഗമായി പുറത്തിറങ്ങിയ പ്രൊമോഷന്‍ വീഡിയോയാണ് ലോകമെമ്പാടും ഇപ്പോള്‍ വൈറലാകുന്നത്. വ്യത്യസ്തമായ ഒരു സ്‌കൈഡൈവിംഗ് ഓര്‍ക്കസ്ട്ര ഒരുക്കി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയം കൊള്ളിപ്പിച്ചിരിക്കുകയാണ് എത്തിഹാദ് എയര്‍വേയ്‌സ്.
13000 അടി ഉയരത്തില്‍ 120 വേഗതയില്‍ പറക്കുന്ന 5 പേര്‍. കൈയ്യില്‍ സംഗീത ഉപകരണങ്ങളുമായി വായുവിലൊരു സംഗീത വിരുന്നൊരുക്കുകയാണ് ഇവർ. സംഗീത പ്രതിഭയുള്ള സ്‌കൈഡൈവേഴ്‌സിനെ കണ്ടെത്തിയിട്ടാണ് എത്തിഹാദ് എയര്‍വേയ്‌സ് ഈ സ്റ്റണ്ട് പ്രാബല്യത്തിലാക്കിയത്. രണ്ടാഴ്ചയോളം നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് ഓരോ സ്‌കൈഡൈവേഴ്‌സിനെയും ഇതിനായി പരിശീലിപ്പിച്ചെടുത്തത്. മൂവിയുടെ തീം സോംഗ് ആകാശത്തുകൂടെ പ്ലേ ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള ഒരു സ്‌കൈഡൈവിംഗ് ഓര്‍ക്കസ്ട്രയാണിത്.
കൂടാതെ സ്‌കൈഡൈവേഴ്സിന്റെ സുരക്ഷക്കുവേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും എത്തിഹാദ് എയര്‍വേയ്‌സ് ഒരുക്കിയിരുന്നു. 13000 അടി ഉയരത്തില്‍ 120 വേഗതയിലുള്ള വായുവിലൂടെ സ്‌കൈഡൈവ് ചെയ്യുമ്പോള്‍ അവരുടെ പാരച്യൂട്ട് വലിക്കാനും മറ്റുമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ആകാശത്തുനിന്നും അവിസ്മരണീയ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ ഒരു പ്രഫഷണല്‍ സ്‌കൈഡൈവിംഗ് ഛായാഗ്രഹകനും ഈ ടീമിനൊപ്പം ഉണ്ടായിരുന്നു.
പാരമൗണ്ട് പിക്‌ചേഴ്‌സുമായി സഹകരിച്ച് എത്തിഹാദ് എയര്‍വേയ്‌സ് പ്രദര്‍ശിപ്പിച്ച ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്രിസ്റ്റഫര്‍ മക്ക്വറി സംവിധാനം ചെയ്ത ടോം ക്രൂസ് നായകനായി എത്തുന്ന മിഷന്‍ - ഇംപോസിബിള്‍ - ഡെഡ് റെക്കണിംഗ് എന്ന ചിത്രത്തിന്‌റെ റിലീസിന്‌റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു വീഡിയോ ഒരുക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.