അബുദാബി: ഇന്ത്യ ഉള്‍പ്പെടെയുള്ള 64 രാജ്യങ്ങളിലെ റമദാന്‍ പരിപാടികളെ പിന്തുണയ്ക്കുന്നതിന് അധിക ബജറ്റ് അനുവദിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇആര്‍സി). നാല് ഭൂഖണ്ഡങ്ങളിലായി റമദാന്‍ ഇഫ്താര്‍, സകാത്ത് അല്‍ ഫിത്തര്‍, ഈദ് വസ്ത്ര പദ്ധതികള്‍ നടപ്പാക്കി. ഇത് ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്തു.
ഏഷ്യയില്‍ ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളിലാണ് ഇആര്‍സിയുടെ റമദാന്‍ പരിപാടികള്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പലസ്തീന്‍, ഇറാഖ്, യെമന്‍, ജോര്‍ദാന്‍, സിറിയ, മാലിദ്വീപ്, തുര്‍ക്കി, വിയറ്റ്‌നാം, തായ്ലന്‍ഡ്, കംബോഡിയ, ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്തോനേഷ്യ, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
ആഫ്രിക്കയില്‍ ഈജിപ്ത്, അള്‍ജീരിയ, മൊറോക്കോ, മൗറിറ്റാനിയ, സെനഗല്‍, സൊമാലിയ, സുഡാന്‍, എത്യോപ്യ, ബെനിന്‍, ബുര്‍ക്കിന ഫാസോ, ചാഡ്, ടാന്‍സാനിയ, നൈജീരിയ, ടോഗോ, ദക്ഷിണാഫ്രിക്ക, ഗാംബിയ, കൊമോറോസ്, സിയറ ലിയോണ്‍, ഘാന, ഗിനിയ, മാലി, ഉഗാണ്ട, കെനിയ, സീഷെല്‍സ്, മൊസാംബിക്, ലൈബീരിയ, റുവാണ്ട, കൊനാക്രി, കേപ് വെര്‍ദെ, സിംബാവെ എന്നീ 31 രാജ്യജങ്ങളിലാണ് പരിപാടി നടപ്പാക്കുന്നത്.
Also Read: യുഎഇ: പാസ്പോർട്ടിൽ ഇനി താമസ വിസ പതിപ്പിക്കില്ല; പകരം എമിറേറ്റ്സ് ഐഡി
കസാക്കിസ്ഥാന്‍, സെര്‍ബിയ, അര്‍മേനിയ, ജോര്‍ജിയ, റഷ്യ, അല്‍ബേനിയ, മോണ്ടിനെഗ്രോ, കൊസോവോ, ബോസ്‌നിയ, ബള്‍ഗേറിയ, സൈപ്രസ്, അമേരിക്കയിലെ ബ്രസീല്‍, കൊളംബിയ, മെക്‌സിക്കോ എന്നിങ്ങനെ യൂറോപ്പിലെ 11 രാജ്യങ്ങളിലും ബ്രസീല്‍, അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയ, മെക്‌സിക്കോ എന്നിവിടങ്ങളിലും പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഓരോ രാജ്യത്തിന്റെയും തനത് സംസ്‌കാരങ്ങള്‍ക്ക് അനുസൃതമായി പോഷകസമൃദ്ധമായ ഭക്ഷണം നല്‍കാനാണ് ഇആര്‍സി താല്‍പ്പര്യപ്പെടുന്നത്. ലോകമെമ്പാടുമുള്ള യുഎഇ എംബസികളും ഇആര്‍സി ഓഫീസുകളുമാണു റമദാന്‍ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
മാനുഷിക ഉത്തരവാദിത്തത്തിന്റെയും ദുര്‍ബല വിഭാഗങ്ങളുടെയും ആവശ്യമുള്ളവരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിപാടികള്‍ നടപ്പാക്കുന്നതെന്നാണ് ഇആര്‍സി വ്യക്തമാക്കി.