Eid-Ul-Fitr 2023 Date:ദുബായ്: ഒമാന്‍ ഒഴികെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ കേരളത്തിനൊപ്പം നാളെയായിരിക്കും ഈദുല്‍ഫിത്തര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണിത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തില്‍ പ്രവാസിമലയാളികളടക്കമുള്ളവര്‍ സജീവമാകും.
സൗദിയിലെ മൂൺ സൈറ്റിങ് കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി ആദ്യം അറിയിച്ചത്. ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായതിനാല്‍ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ഇന്ന് ചെറയി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്. അള്‍ജീരിയ, ബഹ്‌റൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, പലസ്തീന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സിറിയ, ടുണീഷ്യ, യു.എ.ഇ, യമന്‍
ശനിയാഴ്ച ചെറുയ പെരുന്നാള്‍ ആഘോഷക്കുന്നത് -ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്‍ഡോനേഷ്യ, ഇറാന്‍,ജപ്പാന്‍, ലിബിയ, മലേഷ്യ,മൊറോക്കോ ഒമാന്‍ പാക്കിസ്ഥാന്‍, ഫിലിപ്പ്യന്‍സ്, സിംഗപ്പൂര്‍,തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ്.