ഗൾഫ് രാജ്യങ്ങളായ യുഎഇയിലും സൗദി അറേബ്യയിലും ഈദ് ഉൽ ഫിത്തർ വ്യാഴാഴ്ച. മാസപ്പിറവി കാണാത്തതിനെത്തുടർന്ന് റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാണ് വലിയ പെരുന്നാളെന്ന് ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Royal Court: Tomorrow, Wednesday, is the last day of the holy month of Ramadan. Thursday is the first day of Eid Al-Fitr 1442 AH.#SPAGOV https://t.co/28aH2yQkGQ
— SPAENG (@Spa_Eng) May 11, 2021
#EidAlFitr Thursday in #UAE#WamBreaking pic.twitter.com/wdging3Tsx
— WAM English (@WAMNEWS_ENG) May 11, 2021
കേരളത്തിലും വ്യാഴാഴ്ചയാണ് ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവർ അറിയിച്ചു.
റമദാനിലെ ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതത്തിന്റെ അവസാനമാണ് ഈദ് ഉൽ ഫിത്തർ. ഇത്തവണ റമദാൻ 30 ദിവസവും പൂർത്തിയാക്കിയാണ് വ്രതം അവസാനിച്ചത്. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ശവ്വാൽ മാസം ഒന്നാം തീയതി ഈ ദിവസം ആഘോഷിക്കുന്നു.