/indian-express-malayalam/media/media_files/uploads/2022/12/UAE.jpg)
Eid-Ul-Fitr 2023 Moon Sighting Time:ദുബായ്: യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവയുൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലാണ് പൊതു-സ്വകാര്യ മേഖലയിൽ റംസാൻ അവധി പ്രഖ്യാപിച്ചത്. യുഎഇയിലും സൗദിയിലും നാല് ദിവസമാണ് അവധി. ഖത്തറിൽ 11 ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാനും കുവൈത്തും അഞ്ച് ദിവസത്തെ അവധി നല്‍കും.
ഏപ്രിൽ 20ന് അവധി ആരംഭിക്കും. 21 നാണ് പെരുന്നാളെങ്കിൽ ഏപ്രിൽ 23 വരെ നാലുദിവസം അവധി ലഭിക്കും. 22 നാണ് പെരുന്നാളെങ്കിൽ ഏപ്രിൽ 24 വരെ അഞ്ച് ദിവസം സ്ഥാപനങ്ങൾക്ക് അവധിയുണ്ടാകും. സർക്കാർ ജീവനക്കാർക്കും, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയാണ് അവധി നൽകേണ്ടതെന്ന് മന്ത്രാലയങ്ങൾ അറിയിച്ചു.
ഒരു മാസത്തെ റമസാൻ വ്രതാനുഷ്ഠാനത്തിനു ശേഷം ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റമസാൻ 29 മുതൽ ശവ്വാൽ മൂന്നുവരെയാണ് പെരുന്നാൾ അവധി നൽകിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.