ദുബായ്: യു ഇ ഇ ഉള്‍പ്പെടെയുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ജൂലൈ ഒന്‍പത് ഈദ് അല്‍ അദ്ഹയുടെ ആദ്യ ദിവസമായിരിക്കാന്‍ സാധ്യത. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തെ ഉദ്ധരിച്ച് യു ഇ എ വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ 30 മുതല്‍ ദു അല്‍ ഹിജ്ജ മാസം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം ചെയര്‍മാന്‍ മുഹമ്മദ് ഒഡെ പറഞ്ഞു.
ഇസ്ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദു അല്‍ ഹിജ്ജയുടെ പത്താം ദിവസമാണ് ഈദ് അല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍ മുസ്ലിം ജനത ആഘോഷിക്കുന്നത്.
ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായി കണക്കാക്കപ്പെടുന്ന അറഫ ദിനം ജൂലൈ എട്ടിനായിരിക്കും. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ രണ്ടാം ദിവസമാണിത്. തൊട്ടടുത്ത ദിവസമായിരിക്കും പ്രധാന അവധി ദിനമായ ഈദ് അല്‍ അദ വരിക. അങ്ങനെയെങ്കില്‍ എട്ടു മുതല്‍ 11 വരെയായിരിക്കും യു എ ഇ യില്‍ അവധി.
എന്നാല്‍ പൊതു, സ്വകാര്യ മേഖലകളില്‍ ഇതുവരെ ഔദ്യോഗിക ഈദ് അവധികള്‍ പ്രഖ്യാപിച്ചിട്ടില്ല. ഈദ് അല്‍ ഫിത്തര്‍ സമയത്ത്, അഞ്ച് ദിവസത്തിനു പകരം ഒരാഴ്ചത്തെ അവധിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അതുപോലെ ഇത്തവണ 17 വരെ നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചാല്‍ ഈദ് അവധി 10 ദിനമാകും.
ഈ വര്‍ഷം ദുല്‍ ഹജ്ജ് ഒന്ന് ജൂണ്‍ 30നായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസും അറിയിച്ചു. അറഫാ ദിനം ജൂലൈ എട്ടിനും ബലിപെരുന്നാള്‍ ഒമ്പതിനുമായിരിക്കുമെന്ന് കലണ്ടര്‍ ഹൗസ് അറിയിച്ചു.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി 28 ന് യു എ ഇ സന്ദര്‍ശിക്കും