ദുബായ്: സ്വന്തം മരണം വ്യാജമായി യൂട്യൂബിനായി ചിത്രീകരിച്ച യൂട്യൂബർ കൃത്യം ഒരു വർഷത്തിനിപ്പുറം മരണപെട്ടു. ഈജിപ്റ്റിലെ ഒരു പ്രമുഖ യുട്യൂബറാണ് തന്റെ മരണം വ്യാജമായി ചിത്രീകരിച്ച് ഒരു വർഷത്തിന് ശേഷം അതേ ദിവസം മരണപ്പെട്ടത്.
”ഡയറി ഓഫ് ഉമ്മ് സിയാദ്” എന്ന യുട്യൂബ് ചാനലിന്റെ ഉടമയായ ഉമ്മ് സിയാദ് കഴിഞ്ഞ വർഷം ഏപ്രിൽ ഒമ്പതിനാണു മരണം വ്യാജമായി ചിത്രീകരിച്ചത്. ഭർത്താവിന്റെയും കുട്ടികളുടെയും പ്രതികരണം അറിയാൻ വേണ്ടി മരണപ്പെടുന്ന പോലെ അഭിനയിച്ച ഉമ്മ് സീയാടിനെ തേടി കൃത്യം ഒരു വർഷത്തിനിപ്പുറം 2021 ഏപ്രിൽ ഒമ്പതിന് മരണം എത്തുകയിരുന്നു.
https://www.youtube.com/watch?v=W2TPgntpVWI

ഉമ്മ് സിയാദിന്റെ സഹോദരനും യൂട്യൂബറും കൂടിയായ ഹംദിയാണ് തന്റെ സഹോദരി മരണപ്പെട്ടു എന്ന വിവരം അറിയിച്ചത്. വെള്ളം ചൂടാക്കുന്ന ഉപകരണമായ ഗീസറിൽ നിന്നുണ്ടായ വാതക ചോർച്ച മൂലം ഓക്സിജൻ ലഭിക്കാതെയാണ് ഉമ്മ് സിയാദ് മരണപ്പെട്ടത്.
മരണത്തിനു ദിവസങ്ങൾക്ക് മുന്നേ തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് അവർ ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതിൽ താൻ കോവിഡ് ബാധിതയല്ലെന്ന് പറഞ്ഞ ഉമ്മ് സിയാദ് സംസാരത്തിനിടയിൽ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന പോലെ ഉണ്ടായിരുന്നു.
യുട്യൂബറുടെ മരണത്തിൽ അനുശോചനമറിയിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. സ്വന്തം കുടുംബത്തിന്റെയും മറ്റും വിശേഷങ്ങളുമായി വീഡിയോ പങ്കുവയ്ക്കുന്ന ഉമ്മ് സിയാദിന് നിരവധി ആരാധകരാണുള്ളത്.