റിയാദ്: നഗര വ്യാപകമായി ചൊവ്വാഴ്ച ഒന്പത് മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് മണിക്കൂറുകൾക്കകം ശക്തി പ്രാപിച്ചു. റിയാദ് നഗരത്തെ പൊടിയിൽ മുക്കി. നഗരത്തിന് അകത്തും പുറത്തും ശക്തമായ പൊടിക്കാറ്റ് അർദ്ധ രാത്രി വരെ തുടർന്നു. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നത് മൂലം ദൂരക്കാഴ്ച മങ്ങിയതിനാൽ ഹൈവേകളുൾപ്പടെയുള്ള പ്രധാന റോഡുകളിൽ ഗതാഗതം ദുസ്സഹമായി.
കെട്ടിടങ്ങളും നിർത്തിയിട്ട വാഹനങ്ങളും പൊടിയണിഞ്ഞു. പൊടിക്കാറ്റ് അലർജിയുള്ള രോഗികൾ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ ചികിസ്ത തേടിയതായി ക്ലിനിക്ക് അധികൃതർ അറിയിച്ചു. മാർച്ച് അവസാനത്തോടെ തുടങ്ങുന്ന ചൂടിന്റെ ആരംഭമാണ് അപ്രതീക്ഷിത പൊടിക്കാറ്റെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.