scorecardresearch

പൊടിക്കാറ്റ്: ശ്വാസംമുട്ടി സൗദി തലസ്ഥാനനഗരം

അന്തരീക്ഷ ഊക്ഷ്മാവ് കുറവാണെങ്കിലും പൊടിപടലം നിറഞ്ഞ വരണ്ട കാലാവസ്ഥയും കാറ്റും ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

പൊടിക്കാറ്റ്: ശ്വാസംമുട്ടി സൗദി തലസ്ഥാനനഗരം

റിയാദ്: കാലാവസ്ഥാമാറ്റം അറിയിച്ചുകൊണ്ട് അപ്രതീക്ഷിതമായി പൊടിക്കാറ്റ് എത്തി. വൈകീട്ട് തുടങ്ങിയ കാറ്റ് രാത്രി പത്തോടെ ശക്തമായ പൊടിക്കാറ്റായി മാറുകയായിരുന്നു. കാഴ്ച അവ്യക്തമായതോടെ എക്സ്പ്രസ് റോഡുകളിലടക്കം ഗതാതം മന്ദഗതിയിലായി. വാരാന്ത്യ അവധി ആഘോഷിക്കാൻ മാളിലും പാർക്കിലും എത്തിയവർ പൊടിക്കാറ്റിൽ കുടുങ്ങി.

കടകളിൽ നിന്നുള്ള ഹോം ഡെലിവറി തടസ്സപ്പെട്ടതായി സ്ഥാപന ഉടമകൾ പറഞ്ഞു. അന്തരീക്ഷ ഊക്ഷ്മാവ് കുറവാണെങ്കിലും പൊടിപടലം നിറഞ്ഞ വരണ്ട കാലാവസ്ഥയും കാറ്റും ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും പൊടിക്കാറ്റും രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പൊടിക്കാറ്റ് മൂലം നിരവധിയാളുകളാണ് ശ്വാസകോശ സംമ്പന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടുന്നത്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Dust wind in saudi arabia capital riyadh