ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള യാത്രാ ചട്ടങ്ങളിൽ മാറ്റം വരുത്തി. ദുബായ് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റേതാണ് തീരുമാനം. ജനുവരി 31 മുതൽ പുതുക്കിയ ചട്ടങ്ങൾ നിലവിൽ വരും.

എല്ലാ യാത്രക്കാരും ദുബായിലേക്ക് യാത്ര ചെയ്യും മുൻപ് പിസിആർ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് പുതിയ ചട്ടങ്ങളിൽ പറയുന്നു. പിസിആർ ടെസ്റ്റിന്റെ സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ പ്രകാരം ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള ആർടിപിസിആർ ടെസ്റ്റ് ഫലത്തിന് 72 മണിക്കൂർ മാത്രമാവും സാധുതയുണ്ടാവുക. നേരത്തെ ഇത് 96 മണിക്കൂറായിരുന്നു.

Update for passengers flying to #Dubai

#ExpressUpdate #flyhigh #flywithIX #AirIndiaExpress #ExpressDestinations #aviation #uaeupdates

Posted by Air India Express on Thursday, 28 January 2021

പുതുക്കിയ പ്രോട്ടോക്കോളുകളുടെ ഭാഗമായി, യുഎഇ നിവാസികളും ജിസിസി പൗരന്മാരും സന്ദർശകരും ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പി‌സി‌ആർ പരിശോധന നടത്തേണ്ടതുണ്ട്. ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആ രാജ്യങ്ങളിലെ കോവിഡ് സാഹചര്യത്തെ അടിസ്ഥാനമാക്കി ദുബായിലെത്തുമ്പോൾ അധിക പരിശോധന ആവശ്യമാണെന്നും കമ്മിറ്റി നിർദേശിക്കുന്നു.

Read More: ദുബായിൽ സ്വകാര്യ ചടങ്ങുകൾക്കുള്ള നിയന്ത്രണം കർശനമാക്കി; വിവാഹങ്ങൾക്കും പാർട്ടികൾക്കും 10 പേർ മാത്രം

വിദേശത്ത് നിന്ന് രാജ്യത്തേക്ക് മടങ്ങുന്ന യുഎഇ പൗരന്മാർക്കുള്ള പ്രോട്ടോക്കോളുകൾ അതേപടി തുടരും. യാത്രക്ക് മുമ്പായി അവർ പി‌സി‌ആർ പരിശോധനയ്ക്ക് വിധേയരാവേണ്ടതില്ല. എന്നാൽ ദുബായിലെത്തുമ്പോൾ അവർക്ക് പിസിആർ പരിശോധന നടത്തേണ്ടിവരും.

ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, ദുബായ് വിമാനത്താവളങ്ങളിൽ റാപിഡ് പിസിആർ അല്ലെങ്കിൽ റാപിഡ് ആന്റിജൻ പരിശോധന നൽകാൻ കമ്മിറ്റി ദുബായ് എയർപോർട്ട് കമ്പനിയോട് നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook