scorecardresearch

ട്രിപ്അഡ്വൈസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡില്‍ ഇത്തവണയും ദുബായ് നമ്പര്‍ വണ്‍

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു സഞ്ചാരികള്‍ ചേര്‍ന്നാണു ജേതാക്കളെ തിരഞ്ഞെടുത്തത്

ട്രിപ്അഡ്വൈസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡില്‍ ഇത്തവണയും ദുബായ് നമ്പര്‍ വണ്‍

ദുബായ്: ട്രിപ്അഡ്വൈസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദുബായ് ഒന്നാമത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു സഞ്ചാരികള്‍ ചേര്‍ന്നാണു ജേതാക്കളെ തിരഞ്ഞെടുത്തത്.

2021 നവംബര്‍ ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള 12 മാസത്തെ സ്വതന്ത്ര ലക്ഷ്യസ്ഥാന അവലോകനങ്ങളുടെയും യാത്രക്കാരില്‍ നിന്നുള്ള റേറ്റിങ്ങുകളുടെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

ബഹുമുഖ ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള ആകര്‍ഷണത്തില്‍ ദുബായ്ക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരങ്ങളുടെ പരമ്പരയില്‍ ഏറ്റവും പുതിയ താണു ട്രിപ്അഡ്വൈസര്‍ അവാര്‍ഡ്. ദുബായിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022 ജനുവരി മുതല്‍ നവംബര്‍ വരെ 1.28 കോടിയിലേറെ അന്താരാഷ്ട്ര ഓവര്‍നൈറ്റ് സന്ദര്‍ശകരെ ദുബായ് സ്വാഗതം ചെയ്തു. 2021-ലെ ഇതേ കാലയളവില്‍ ഈ സന്ദര്‍ശകരുടെ എണ്ണം 60 ലക്ഷമായിരുന്നു.

”തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം നമ്പര്‍ ആഗോള ലക്ഷ്യസ്ഥാനമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടത് നഗരത്തിലെ നിരവധി പങ്കാളികളായ ശക്തമായ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത സുപ്രധാന പ്രവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്നു. പങ്കാളിത്ത മാതൃകയും ദുബായുടെ ആഗോള പങ്കാളികളുടെ ശൃംഖലയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മാര്‍ഗദര്‍ശന വീക്ഷണവുമായി വിന്യസിച്ചിരിക്കുന്നു” ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ സയീദ് അല്‍ മര്‍റി പറഞ്ഞു.

”വൈവിധ്യമാര്‍ന്ന ടൂറിസം ആകര്‍ഷണങ്ങളും ഹോസ്പിറ്റാലിറ്റി വാഗ്ദാനങ്ങളും ആഗോള ഇവന്റുകളുടെ ഒരു പ്രധാന വേദിയായി ഉയര്‍ന്നുവരുന്നതും പ്രതിഭകള്‍ക്കും സംരംഭങ്ങള്‍ക്കും വേണ്ടിയുള്ള ആകര്‍ഷണവും അടുത്ത ദശകത്തില്‍ ആഗോള സഞ്ചാരികള്‍ക്കിടയില്‍ പ്രിയപ്പെട്ടതായി ദുബായിയുടെപദവി ശക്തിപ്പെടുത്തുന്നത് തുടരും. ദുബായുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇവന്റ് മേഖലകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ മേഖലകളിലെ ആഗോള വളര്‍ച്ചയുടെ തിരിച്ചുവരവിന്റെയും ത്വരിതപ്പെടുത്തലിന്റെയും മുന്‍പന്തിയിലാണ്. ഭാവിയില്‍ അവയുടെ പരിണാമം രൂപപ്പെടുത്തുന്നതില്‍ ഇത് പ്രധാന പങ്ക് വഹിക്കും,” ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Dubai tripadvisor travellers choice awards 2023