ദുബായ്: റഹല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ആഴ്ചയിലെ പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി അപേക്ഷ നല്‍കാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഹൈസ്‌കൂള്‍ ദുബായ് ലോഞ്ചിക് ചടങ്ങില്‍, ഏപ്രിലില്‍ തുടങ്ങുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ 11, 12 ക്ലാസുകളില്‍ പഠിക്കുന്ന 1,312 വിദ്യാര്‍ത്ഥികള്‍ക്കും ഇനി 3.5 ദിവസം മാത്രമേ ക്ലാസ് ഉണ്ടായിരിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ശേഷിക്കുന്ന 1.5 ദിവസം രക്ഷിതാക്കളുടേയും അധ്യാപകരുടെയോ സമ്മതപ്രകാരം അക്കാദമിക്കോ അല്ലാത്തതോ ആയ കാര്യങ്ങള്‍ക്കായി വിനിമയിക്കാം.

വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ പ്രധാന മേഖലകള്‍ നവീകരിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള ദുബയ് 10എക്‌സ് പദ്ധതിയുടെ കീഴില്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി പ്രോഗ്രാം റഹലിന്റെ രണ്ടാം ഘട്ടത്തിലാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതേ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ പ്രവര്‍ത്തന സമയത്തിലും മാറ്റം വരും. 7.30 മുതല്‍ 3.30 വരെയായിരിക്കും പുതിയ സമയം. സിബിഎസ്ഇ ബോര്‍ഡിന്റെ കീഴിലുള്ള 30 മണിക്കൂര്‍ പഠനം എന്ന ആവശ്യം ഉറപ്പുവരുത്താനാണിത്.

പുതിയ ഭാഷകള്‍ പഠിക്കാനും, ഇന്റേണ്‍ഷിപ്പിനും, സ്‌പോര്‍ട്‌സ് പരിശീലനത്തിനും, സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ സമയം വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തുമെന്നാണ് വിശ്വസിക്കുന്നത് എന്നാണ് പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ