scorecardresearch
Latest News

ദുബായിലെ ഹോട്ടലുകള്‍ ഇനി ശുദ്ധീകരിച്ച വെള്ളവും നല്‍കും

ശുദ്ധീകരിച്ച വെള്ള സൗജന്യമായി നല്‍കണമോ അതോ തുക ഈടാക്കണമോ എന്ന കാര്യത്തില്‍ റസ്‌റ്റോറന്റ് നടത്തിപ്പുകാര്‍ക്കു തീരുമാനമെടുക്കാം

ദുബായിലെ ഹോട്ടലുകള്‍ ഇനി ശുദ്ധീകരിച്ച വെള്ളവും നല്‍കും

ദുബായ്: അടുത്ത വര്‍ഷത്തോടെ ദുബായിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും കുപ്പിവെള്ളത്തിനു പകരമായി ശുദ്ധീകരിച്ച വെള്ളം കൂടി ഉപയോക്താക്കള്‍ക്കു ലഭിക്കും. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളം സംബന്ധിച്ച് തിരഞ്ഞെടുപ്പിന് അവസരം നല്‍കാനും പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും ലക്ഷ്യമിട്ടാണു പുതിയ നീക്കം.

ദുബായ് മുനിസിപ്പാലിറ്റിയുടെ 2020ല്‍ പുറത്തിറക്കുന്ന പരിഷ്‌കരിച്ച ഭക്ഷ്യ കോഡിലാണു ഹോട്ടലുകളിലോ റസ്‌റ്റോറന്റുകളിലും ശുദ്ധീകരിച്ച വെള്ളം കൂടി വിതരണം ചെയ്യാന്‍ നിര്‍ദേശമുള്ളത്. അടുത്ത വര്‍ഷം മുതല്‍ ഹോട്ടലുകളും റസ്‌റ്റോറന്റുകളും നിർബന്ധമായും ശുദ്ധീകരിച്ച വെള്ളം കൂടി വാഗ്ദാനം ചെയ്യാനാണു നിർദേശം.

”അടുത്ത വര്‍ഷം മുതല്‍ ഹോട്ടലുകളിലോ റസ്‌റ്റോറന്റുകളിലോ പോയാല്‍ കുടിയ്ക്കാന്‍ കുപ്പിവെള്ളം വേണോ അതോ ശുദ്ധീകരിച്ച വെള്ളം വേണമോയെന്ന് നിങ്ങള്‍ക്കു തെരഞ്ഞെടുക്കാനാവും,” ദുബായ് മുന്‍സിപ്പാലിറ്റി കുടിവെള്ള നിയന്ത്രണ യൂണിറ്റ് തലവന്‍ അമല്‍ അല്‍ബേദ്‌വാവി പറഞ്ഞതായി ദ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ശുദ്ധീകരിച്ച വെള്ളം നല്‍കണമെന്ന നിര്‍ദേശം ആദ്യമായാണു ഭക്ഷ്യ കോഡില്‍ ഇടംപിടിക്കുന്നത്. ശുദ്ധീകരിച്ച വെള്ള സൗജന്യമായി നല്‍കണമോ അതോ തുക ഈടാക്കണമോ എന്ന കാര്യത്തില്‍ റസ്‌റ്റോറന്റ് നടത്തിപ്പുകാര്‍ക്കു തീരുമാനമെടുക്കാം.

”ലോകെത്ത മിക്ക സ്ഥലങ്ങളിലും ടാപ്പ് വെള്ളത്തിനു തുക ഈടാക്കുന്നില്ല. ഇവിടെയും ഇവിടെയും വില്‍ക്കില്ലെന്നാണു കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിയമം കൊണ്ടുവരില്ല,”അമല്‍ അല്‍ബേദ്‌വാവി പറഞ്ഞു.

 

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Dubai restaurants must offer tap water to customers from 2020