Diwali 2019: ദീപാവലി ആഘോഷത്തിനിടെ ദുബായ് പോലീസിന്റെ ബാന്‍ഡ് സംഘം ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോ വൈറല്‍. ദുബായ് ടൂറിസവും ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്നു നടത്തുന്ന ദീപാവലി ആഘോഷത്തിനിടെയാണു ബാന്‍ഡ് സംഘം ജനഗണമന ആലപിച്ചത്.

മൈതാനത്ത് ഒത്തുചേര്‍ന്ന ജനക്കൂട്ടം പോലീസ് ബാന്‍ഡ് സംഘം ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചതോടെ ഏറ്റുപാടി. പ്രകടനം അവസാനിച്ചപ്പോള്‍ ജനക്കൂട്ടം ഹര്‍ഷാരവത്തോടെയാണു ബാന്‍ഡ് സംഘത്തെ എതിരേറ്റത്.

ദീപാവലി ആഘോഷത്തിന്റെ വര്‍ണപ്രഭയില്‍ തിളങ്ങുകയാണു ദുബായ് നഗരം. വെടിക്കെട്ടും ഡാന്‍സിങ് ജലധാരയില്‍ പ്രതിഫലിക്കുന്ന ലേസര്‍ ഷോകളും ആഘോഷത്തിനു മാറ്റുകൂട്ടുന്നു. പ്രത്യേക നൃത്തവിരുന്നുകളും സംഘാടകര്‍ ഒരുക്കുന്നുണ്ട്. ആയിരങ്ങളാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook