ദുബായ്: എമിറേറ്റിൽ സൗന്ദര്യ വൽക്കരണവും ഹരിത വൽക്കരണവും ലക്ഷ്യമാട്ടുള്ള 200 കോടി ദിർഹത്തിന്റെ 29 വികസന പദ്ധതികൾക്ക് ദുബായിൽ അംഗീകാരം. പാർപ്പിട, വാണിജ്യ മേഖലകളിലായാണ് ഈ പദ്ധതികൾ.

“നഗരം വികസിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും യുഎഇയുടെ ഭാവി സൃഷ്ടിക്കുന്നതിനും വേണ്ടി മുന്നോട്ട് പോവുകയാണ്,” എന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച ദുബായ് ഭരണാധികാര ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

നിരവധി ട്വീറ്റുകളിൽ ഷെയ്ഖ് മുഹമ്മദ് ദുബായിലെ മാലിന്യ സംസ്കരണത്തിലൂടെ ഊർജ്ജം ഉൽപാദിപ്പിക്കുന്നതിനുള്ള 400 കോടി ദിർഹത്തിന്റെ പദ്ധതിയും പ്രഖ്യാപിച്ചു. പ്രതിദിനം 1,000 മാലിന്യ ട്രക്കുകൾ ഉൾക്കൊള്ളാനും 135,000 വീടുകൾക്ക് ആവശ്യമായ ഊർജ്ജം ഉൽപാദിപ്പിക്കാനും ഈ പദ്ധതിക്ക് കഴിയും. അൽ മംസാർ ബീച്ച് മുതൽ ഉമ്മ് സുഖീം 2 വരെയുള്ള ദുബായിലെ 12 കിലോമീറ്റർ ബീച്ചുകൾ 500 ദശലക്ഷം ദിർഹം ചെലവിൽ വികസിപ്പിക്കാനുള്ള പദ്ധതിക്കും അംഗീകാരം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook