scorecardresearch

ദുബായിൽ സർക്കാർ ജീവനക്കാർക്ക് പ്രസവാവധി മൂന്ന് മാസമാക്കി

ശമ്പളത്തോട് കൂടിയാണ് ഇക്കാലയളവിൽ അമ്മമാർക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇത് 60 ദിവസമായിരുന്നു

ശമ്പളത്തോട് കൂടിയാണ് ഇക്കാലയളവിൽ അമ്മമാർക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇത് 60 ദിവസമായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മലപ്പുറത്ത് വിദേശത്തു നിന്നുവന്ന ഗർഭിണിക്കും മൂന്ന് വയസുള്ള മകനും കോവിഡ്

ദുബായ്: എമിറേറ്റ്‌സിലെ സർക്കാർ ജീവനക്കാർക്ക് പ്രസവാവധി മൂന്ന് മാസമായി ഉയർത്തി. ദുബായ് രാജകുമാരനും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് സർക്കാർ ജീവനക്കാർക്കുളള​ പുതിയ ലീവ് പോളിസി പ്രഖ്യാപിച്ചത്. 2017 മാർച്ച് മുതലാണ് പുതിയ ഉത്തരവ് നിലവിൽ വരുക.

Advertisment

ശമ്പളത്തോട് കൂടിയാണ് ഇക്കാലയളവിൽ അമ്മമാർക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇത് 60 ദിവസമായിരുന്നു. അബുദാബി, ഷാർജ എമിറേറ്റുകൾ നേരത്തെ തന്നെ പ്രസവാവധി മൂന്ന് മാസമാക്കിയിരുന്നു. യുഎഇ തലത്തിൽ സർക്കാർ മേഖലയിൽ രണ്ട് മാസവും സ്വകാര്യ മേഖലയിൽ ഒന്നര മാസവുമാണ് പ്രസവാവധി.

Overseas Dubai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: