ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (ഏഴ് കോടിയിലധികം രൂപ) ഒന്നാം സമ്മാനം മലയാളിക്ക്. ശരത് കുന്നുമ്മൽ ആണ് എംഎം351 സീരീസ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത്. ഈ മാസം രണ്ടിന് വാങ്ങിയ 4275ാം നമ്പർ ടിക്കറ്റിനാണ് ഒ്നാം സമ്മാനം.
View this post on Instagram
മറ്റു നറുക്കെടുപ്പുകളിൽ വിദ്യാർത്ഥിനിയായ റിയ രൂപേഷ് ബിഎംഡബ്ല്യു എക്സ് 6 എം50ഐ കാറും സാനിയോ തോമസ് ഏപ്രില ട്യൂണോ ഫാക്ടറി ബൈക്കും നേടി.
Read More: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിര്‍ഹം മലയാളിക്ക്
ഈ വർഷം ഇതുവരെ നടന്ന അഞ്ച് നറുക്കെടുപ്പിലും തുടർച്ചയായ ഇന്ത്യക്കാർക്കാണ് മില്ലേനിയം മില്യണയർ സമ്മാനം ലഭിക്കുന്നത്. ഈ മാസം മൂന്നിന് നടന്ന നറുക്കെടുപ്പിൽ സൂരജ് അനീദ്, ജനുവരിയിൽ നടന്ന നറുക്കെടുപ്പുകളിൽ വരുൺ ഭൂൻസുർ, അമിത് എസ്, കാണിക്കറാം രാജശേഖർ എന്നിവരാണ് വിജയിച്ചത്.
കഴിഞ്ഞ ഡിസംബർ 20ന് നടന്ന നറുക്കെടുപ്പിൽ കാസർഗോഡ് സ്വദേശിയായ നവീനീത് സജീവൻ വിജയിച്ചിരുന്നു. എംഎം 345 സീരീസ് നറുക്കെടുപ്പിൽ 4180 നമ്പർ ടിക്കറ്റിലൂടെയാണ് വനീത് സമ്മാനം നേടിയത്.
Read More: ദുബായ് ഡ്യൂട്ടിഫ്രീയുടെ 10 ലക്ഷം ഡോളർ മലയാളിക്ക്
1999ലാണ് ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചത്. തുടർന്ന് ഇതുവരെയുള്ള നറുക്കെടുപ്പുകളിൽ 176 ഇന്ത്യക്കാർ വിജയികളായി. 2020ൽ മാത്രം 16 ഇന്ത്യക്കാർക്ക് സമ്മാനം ലഭിച്ചു.