ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ മൂന്ന് പുത്രന്മാരും വിവാഹിതരായി. ഒരേ ദിവസമായിരുന്നു ദുബായിയിലെ ഈ രാജകീയ വിവാഹങ്ങൾ നടന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമ്ദാൻ ബിൻ മുഹമ്മദും രണ്ടും സഹോദരന്മാരുമാണ് ബുധാനാഴ്ച വിവാഹിതരായത്. രാജകുമാരന്മാർക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിൽ മുഴുവൻ.

കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹമ്ദാൻ ബിൻ മുഹമ്മദ് തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് ഷെയ്ഖാ ഷെയ്ഖ ബിന്ദ് സെയ്ദ് താനി അൽ മക്തുമിനെയാണ്. മതപരമായ ചടങ്ങൾക്കിടിയിലായിരുന്നു ഇരുവരുടെയും വിവാഹം.

അതേ ദിനം തന്നെ കിരീടവകാശിയുടെ സഹോദരനും ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ഷെയ്ഖാ മറിയം ബിന്ദ് ബുട്ടി അൽ മക്തുമിനെയാണ് വിവാഹം ചെയ്തത്.

ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദും ഇതേ ദിനം തന്നെ ഷെയ്ഖാ മിദ്യ ബിന്ദ് ദൽമൗ അൽ മക്തുമിനെ തന്റെ ജീവിത സഖിയായി തിരഞ്ഞെടുത്തു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നോളഡ്ജ് ഫൗണ്ടേഷൻ ചെയർമാനാണ് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ്.

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ മകൾ ഷെയ്ഖാ ലത്തിഫാ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വിവാഹകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ സഹോദരന്മാർക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള സന്ദേശവും ഷെയ്ഖാ ലത്തിഫാ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

View this post on Instagram

ربي يحفظكم ويسعدكم

A post shared by Latifa M R Al Maktoum (@latifamrm1) on

രാജകുടുംബാംഗങ്ങൾക്ക് പുറമെ നിരവധി ആളുകളും രാജകുമാരന്മാർക്ക് ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. #spirit_of_the_Union എന്ന ഹാഷ്ടാഗിലാണ് സമൂഹ മാധ്യമങ്ങളിൽ നവവധുവരന്മാർക്ക് ആശംസപ്രവാഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook