അബുദാബി:അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ 244-ാം സീരിസ് നറുക്കെടുപ്പില്‍ മലയാളി യുവാവിന് 44 കോടി രൂപയുടെ ( രണ്ട് കോടി ദിര്‍ഹം) ഒന്നാം സമ്മാനം. പ്രദീപ് കെപി ജബല്‍ അലിയിലെ ഒരു കാര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ടിക്കറ്റ് വാങ്ങിയിരുന്ന പ്രദീപിന് ഒടുവില്‍ 064141 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നം സമ്മാനം അടിച്ചത്.
പ്രദീപും 20 സഹപ്രവര്‍ത്തകരും ചേര്‍ന്ന് സെപ്തംബര്‍ 13 ന് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങിയതെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് പറയുന്നു.കഴിഞ്ഞ ഏഴ് മാസമായി ദുബായില്‍ താമസിക്കുന്ന പ്രദീപ് ഭാഗ്യവാനയതിന്റെ ത്രില്ലിലാണെന്നും സമ്മാനം എങ്ങനെ ചെലവഴിക്കും എന്ന ചോദ്യത്തിന്, അത് നേടുമെന്ന് പ്രതീക്ഷിക്കാത്തതിനാല്‍ ഇതുവരെ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലെന്ന് പ്രദീപ് പറഞ്ഞയായും റിപോര്‍ട്ട് പറയുന്നു.
അതേസമയം, ദുബായില്‍ നിന്നുള്ള മറ്റൊരു ഇന്ത്യന്‍ പ്രവാസിയായ അബ്ദുല്‍ ഖാദര്‍ ഡാനിഷ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. സെപ്തംബര്‍ 30 ന് വാങ്ങിയ 252203 എന്ന നമ്പറിലുള്ള ടിക്കറ്റാണ് 1,000,000 ദിര്‍ഹം നേടി കൊടുത്തത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത് ആലമ്പറമ്പില്‍ അബൂ ഷംസുദ്ദീനാണ്. 201861 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹം സമ്മാനാര്‍ഹനായത്. 064378 എന്ന ടിക്കറ്റ് നമ്പറിലൂടെ മനോജ് മരിയ ജോസഫ് ഇരുത്തയം 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കി. 25 മില്യണ്‍ ദിര്‍ഹത്തിന്റെ ജാക്ക്പോട്ടിനുള്ള അടുത്ത നറുക്കെടുപ്പ് നവംബര്‍ 3-ന് നടക്കും. ആദ്യമായി പ്രതിവാര സമ്മാനമായി 1 കിലോ സ്വര്‍ണവും ലഭിക്കും.