ദുബായിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവർഷാഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ദുബായിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായുള്ള പരമോന്നത സമിതി ഇതിനായുള്ള മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു.

30 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കുടുംബ സാമൂഹിക ചടങ്ങുകൾക്ക് വിലക്കുള്ളതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഈ നിർദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ ചടങ്ങുകളിൽ ആതിഥേയത്വം വഹിച്ചവരിൽ നിന്ന് 50,000 യുഎഇ ദിനാറും പങ്കെടുത്തവരിൽ നിന്ന് 15,000 ദിനാർ വീതവും പിഴ ഈടാക്കും.

ആഘോഷ ചടങ്ങുകളിൽ അധികൃതർ പരിശോധന നടത്തും. മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനാണിത്. നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ നിയമ നടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും.സാമൂഹ്യ അകല മാനദണ്ഡം അനുസരിച്ചാണ് പുതുവർഷാഘോഷപരിപാടികൾ നടത്തേണ്ടതെന്നും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായുള്ള പരമോന്നത സമിതിയുടെ അറിയിപ്പിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook