ദുബായ്: ഏതു സമയത്തും ലഭ്യമാകുന്ന ഉപഭോക്തൃ സേവന സംവിധാനവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. യാത്രക്കാര്‍ക്ക് എവിടെ നിന്നും എപ്പോഴും ‘ഓള്‍വേയ്‌സ് ഓണ്‍’ ഉപഭോക്തൃ കോണ്‍ടാക്റ്റ് സെന്ററിലേക്കു ബന്ധപ്പെടാനാകും.
ഫോണ്‍, ഇമെയില്‍, ലൈവ് ചാറ്റ് എന്നിവ വഴിയും @DXB, @DubaiAirports (വെബ്‌സൈറ്റ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍) എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും ബന്ധപ്പെടാവുന്നതാണു പുതിയ സംവിധാനം. വിവരങ്ങൾക്കായി വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടാവുന്ന ഉടൻ നിലവിൽ വരും.
തടസങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങളും അതിഥി പിന്തുണയും ഉറപ്പാക്കുന്നതിനായി ഈ വര്‍ഷം ആദ്യ മുതല്‍ പുതിയ സംയോജിത സേവന സംവിധാനം പരീക്ഷിച്ചു തുടങ്ങിയിരിക്കുകയാണ്. കോണ്‍ടാക്റ്റ് സെന്ററില്‍ ഇരുപത്തി നാലു മണിക്കൂറും ദ്വിഭാഷാ പിന്തുണയോടെ വിവരങ്ങള്‍ ലഭിക്കും. ഏജന്റുമായി സംസാരിക്കേണ്ട ആവശ്യമില്ല. പകരം ഓട്ടോമേറ്റഡ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധന ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയതും സ്ഥിരതയുള്ളതുമായ വിവരങ്ങള്‍ ലഭിക്കും.
എമിറേറ്റ്‌സ്, ദുബായ് നാഷണല്‍ എയര്‍ ട്രാവല്‍ ഏജന്‍സി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ദുബായ് കസ്റ്റംസ്, റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനത്താവള പങ്കാളികള്‍ക്ക് ആവശ്യമുള്ളപ്പോള്‍, ഓട്ടോമേറ്റഡ് റൂട്ടിംഗ് ലഭ്യമാകും.
”പുതിയ കോണ്‍ടാക്റ്റ് സെന്റര്‍ ദുബായ് വിമാനത്താവളത്തിലെ എല്ലാ ഉപഭോക്തൃ ടച്ച്പോയിന്റുകളിലും അതിഥി അനുഭവത്തില്‍ കാര്യമായ മെച്ചപ്പെടുത്തലുകള്‍ നടത്തുന്നതെങ്ങനെയെന്നു വ്യക്തമാക്കുന്നു. സുരക്ഷിതവും സുഗമവും വേഗതയേറിയതും മികച്ചതുമായ അതിഥി അനുഭവം നല്‍കുകയെന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്,” ദുബായ് എയര്‍പോര്‍ട്ട് സി ഇ ഒ പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു.