മനാമ: ബഹ്‌റൈനിലേക്കു മയക്കുമരുന്നു കടത്തിയ ഏഷ്യക്കാര്‍ ഉള്‍പ്പെടുന്ന സംഘത്തെ പിടികൂടി. 24,000 ദിനാര്‍ വിലയുള്ള കൊക്കൈന്‍, മരിജുവാന എന്നിവയും 10,000 ദിനാറിനു തുല്യമായ വിവിധ രാഷ്ട്രങ്ങളുടെ കറന്‍സിയും സംഘത്തില്‍ നിന്നു പിടിച്ചെടുത്തതായി ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടര്‍ അറിയിച്ചു.

പബ്ലിക് പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തില്‍ സംശയിക്കുന്ന ഒരാളെ അയാളുടെ താമസസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് കേസ് പ്രോസിക്യൂഷനു കൈമാറും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ