മനാമ: ബഹ്‌റൈനിലേക്കു മയക്കുമരുന്നു കടത്തിയ മൂന്ന് പാക്കിസ്ഥാനി പൗരന്മാര്‍ക്ക് ജീവപര്യന്തം തടവ് സുപ്രീം അപ്പീല്‍ കോടതി ശരിവെച്ചു. 2015 ഏപ്രിലില്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതികളില്‍ ഒരാളെ പിടികൂടിയത്. പരിശോധനയില്‍ ഇയാളുടെ ബാഗിലോ കൈവശമുണ്ടായിരുന്ന വസ്തുക്കളിലോ മയക്കുമരുന്നു കണ്ടെത്തിയില്ല. എന്നാല്‍ ചോദ്യം ചെയ്യലില്‍ വയറില്‍ മയക്കുമരുന്ന് ഗുളികകള്‍ ഒളിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എയര്‍പോര്‍ട്ടില്‍ കാത്തു നിന്നിരുന്ന മറ്റു രണ്ടു പ്രതികളെക്കൂടി പിടികൂടി. മൂന്നു പേരുടെയും വയര്‍ എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ രണ്ടുപേരുടെ വയറ്റില്‍ മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തി. ഒരാളുടെ വയറില്‍ 65 ഗുളികകളുടെ രൂപത്തില്‍ 500 ഗ്രാം മയക്കുമരുന്നും മറ്റൊരാളുടെ വയറില്‍ 85 ഗുളികകളുമാണ് കണ്ടെടുത്തത്. 315 ദിനാര്‍ പ്രതിഫലത്തിനാണ് മുഖ്യപ്രതി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ