scorecardresearch
Latest News

സ്കൂൾ ബസിൽ ഉറങ്ങിപ്പോയി; ഖത്തറിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ കുട്ടി കടുത്ത ചൂടിനെത്തുടർന്നാണ് മരിച്ചത്

സ്കൂൾ ബസിൽ ഉറങ്ങിപ്പോയി; ഖത്തറിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബ് (4 വയസ്സ്) ആണ് മരിച്ചത്. സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ കുട്ടി കടുത്ത ചൂടിനെത്തുടർന്നാണ് മരിച്ചത്.

രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിലെ സീറ്റിൽ ഉറങ്ങിപ്പോയി. കുട്ടി ഉറങ്ങിയത് ശ്രദ്ധിക്കാതെ ജീവനക്കാർ മറ്റു കുട്ടികളെ ഇറക്കിയശേഷം ബസ് ലോക്ക് ചെയ്ത് പോയി. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. കുട്ടിയുടെ നാലാം പിറന്നാൾ ദിനത്തിലായിരുന്നു മരണം.

ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകളാണ് മിൻസ. വർഷങ്ങളായി അഭിലാഷും കുടുംബവും ഖത്തറിലാണ് താമസിക്കുന്നത്. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Doha school girl died in school bus