Latest News

ദോഹ മെട്രോ: ഗ്രീന്‍ ലൈന്‍ 10നു തുറക്കും

റെഡ് ലൈനിലെ ഹമദ് രാജ്യാന്തര വിമാനത്താവളം സ്റ്റേഷനും 10നു തുറക്കും

Doha metro, ദോഹ മെട്രോ, Doha metro green Line, ദോഹ മെട്രോ ഗ്രീന്‍ ലൈൻ, Doha metro red Line, ദോഹ മെട്രോ റെഡ് ലൈൻ, Doha, ദോഹ, Qatar, ഖത്തര്‍, Mall of Qatar, ഖത്തര്‍ മാള്‍, Club World Cup final,  ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍, Hamad International Airport, ഹമദ് രാജ്യാന്തര വിമാനത്താവളം, Gulf new, ഗൾഫ് ന്യൂസ്, IE Malayalam, ഐഇ മലയാളം

ദോഹ: ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനിന്റെ ട്രയല്‍ പൊതുജനങ്ങള്‍ക്കായി 10നു തുറക്കും. അല്‍ മന്‍സൂറ മുതല്‍ അല്‍ റിഫ (ഖത്തര്‍ മാള്‍) വരെയാണു പുതിയ പാത.

ഗ്രീന്‍ ലൈനിനൊപ്പം റെഡ് ലൈനിലെ ഹമദ് രാജ്യാന്തര വിമാനത്താവളം, കതാര, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ലുസൈല്‍ സ്റ്റേഷനുകളും 10നു തുറക്കും. ഇതോടെ ദോഹ മെട്രോയുടെ എല്ലാ ലൈനുകളുടെയും പൈലറ്റ് പ്രവര്‍ത്തനം പൂര്‍ത്തിയാകും.

ദോഹയുടെ കിഴക്കുനിന്നു പടിഞ്ഞാറോട്ട് സഞ്ചരിക്കുന്ന ഗ്രീന്‍ ലൈനില്‍ 11 സ്റ്റേഷനുകളാണുള്ളത്. അല്‍ മന്‍സൂറ, മഷൈറബ്, അല്‍ ബിദ്ദ, വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്‍ മെസില, അല്‍ റയ്യാന്‍ അല്‍ ഖദീം, അല്‍ ഷക്കാബ്, ഖത്തര്‍ നാഷണല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, അല്‍ റിഫ (ഖത്തര്‍ മാള്‍) എന്നിവയാണു സ്റ്റേഷനുകള്‍.

റെഡ്, ഗോള്‍ഡ് ലൈനുകളുടേതിനു സമാനമായിരിക്കും ഗ്രീന്‍ ലൈനിന്റെയും പ്രവര്‍ത്തനസമയമെന്നു ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ രാത്രി 11 വരെയാണു പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി 11 വരെയാണു പ്രവര്‍ത്തന സമയം.

എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലേക്കു പോകാന്‍ ഗ്രീന്‍ ലൈനിലാണു സഞ്ചരിക്കേണ്ടത്. ഈ സ്‌റ്റേഡിയത്തിലാണു ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നത്. ഡിസംബര്‍ 21 നാണു ഫൈനല്‍ മത്സരം. 18നു ഖത്തര്‍ ദേശീയ ദിനത്തില്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. അല്‍ റിഫ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ഖത്തര്‍ മാളിലേക്കു നടക്കാം.

മെട്രോ യാത്രക്കാര്‍ക്കു മറ്റു ലൈനുകളിലേക്കു മാറാന്‍ മുഷൈറബ്, അല്‍ ബിദ്ദ സ്‌റ്റേഷനുകള്‍ ഉപയോഗപ്പെടുത്താം. മുഷൈറബ് സ്റ്റേഷനില്‍ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകള്‍ കടന്നുപോകുന്നുണ്ട്. അല്‍ ബിദ്ദയിലൂടെ റെഡ്, ഗ്രീന്‍ ലൈനുകളാണു കടന്നുപോകുന്നത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Doha metro to open green line on december

Next Story
അവൾ ആഗ്രഹിച്ചത് ഷേക്ക് ഹാൻഡ്, സുൽത്താൻ നൽകിയത് മുത്തം; താരമായി അയേഷSheikh Mohamed bin Zayed,ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, Sheikh Mohamed bin Zayed Visits girl, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബാലികയെ സന്ദര്‍ശിച്ചു, Abu Dhabicrown princevisits girl,അബുദാബി കിരീടാവകാശി ബാലികയെ സന്ദര്‍ശിച്ചു, Abu Dhabicrown prince, അബുദാബി കിരീടാവകാശി, Ayesha Al Mazrouei, അയേഷ അല്‍ മസ്‌റൂയി, Abu Dhabi,അബുദാബി, UAE, യുഎഇ, Mohammed bin Salman, മുഹമ്മദ് ബിന്‍ സല്‍മാന്‍, Saudi Arabia, സൗദി അറേബ്യ, Gulf news, ഗള്‍ഫ് ന്യൂസ്, IE Malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express