ദോഹ: ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും പുതുക്കിയ പ്രവർത്തന സമയം പ്രാബല്യത്തിൽ വന്നു. ഞായറാഴ്ച മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നത്.
ഈദുൽ ഫിത്ർ ദിനമായ മേയ് അഞ്ച് വരെ പുതിയ സമയക്രമം തുടരും. ദോഹ മെട്രോ, ട്രാം, മെട്രോ ലിങ്ക് ബസുകൾ, മെട്രോ എക്സ്പ്രസ് എന്നിവ രാവിലെ 6.00 മുതൽ പുലർച്ചെ 1.00 വരെയായിരിക്കും ഈ കാലയളവിൽ സർവീസ് നടത്തുക. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.00 മുതൽ പുലർച്ചെ 1.00വരെയുമായിരിക്കും സർവീസ്.