മനാമ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ ഒരു സംഘം സംഗീത പ്രേമികള്‍ ചേര്‍ന്ന് രൂപീകരിച്ച മ്യൂസിക് ബാന്റ് ‘ബീറ്റ്‌സി’ന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ഈ മാസം 19ന് വൈകീട്ട് ഏഴിന് ഇന്ത്യന്‍ ക്ലബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവേശനം സൗജന്യം.

ഇംഗ്ലീഷ്, തമിഴ്, കന്നട, മലയാളം, കൊങ്ങിണി, തെലുങ്ക്, ഹിന്ദി, സ്പാനിഷ് ഭാഷകളിലുള്ള പാട്ടുകള്‍ ഒരു വേദിയില്‍ അവതരിപ്പിക്കുന്നു എന്നതാണ് പരിപാടിയുടെ പ്രത്യേകത. കേട്ടുപതിഞ്ഞ ഈണങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി, വെസ്‌റ്റേണ്‍ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കും. കീബോര്‍ഡ് ഒഴികെ പൂര്‍ണമായും പരമ്പരാഗ സംഗീത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ബഹ്‌റൈനില്‍ രണ്ടു പതിറ്റാണ്ടിന്റെ പരിചയം അവകാശപ്പെടാവുന്നവരുടെ ഗ്രൂപ്പാണ് പരിപാടി നടത്തുന്നതെന്ന് ഇവന്റ് ഡയറക്ടര്‍ ലാല്‍ പ്രസാദ് അറിയിച്ചു. കെ.സി.ഫ്ജാദ്, പ്രേംജിത്ത് എന്നിവരും ഇന്ത്യന്‍ ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ