മനാമ: ബഹ്‌റൈനിലെ ദിറാസില്‍ കഴിഞ്ഞ ജനുവരി അവസാനം നടന്ന വെടിവയ്പ്പില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബഹ്‌റൈനി യുവാവ് മുസ്തഫ ഹംദാന്‍ (17) മരിച്ചു. രണ്ടുമാസമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു.

ജനുവരി 26നായിരുന്നു മുഖം മൂടി ധരിച്ച അക്രമികള്‍ ദിറാസില്‍ വെടിവയ്പ് നടത്തിയത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഫസ്റ്റ് ലഫ്‌നന്റ് ഹിഷാം അല്‍ ഹമ്മദ് മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ