റിയാദ്: ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സങ്കുചിത രാഷ്ട്രീയ ചിന്തകള്‍ക്കും മതവിദ്വേഷത്തിനും സംഘപരിവാര്‍ വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി റിയാദിലെ ഇരുപതോളം സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ജനാധിപത്യ മതേതര കൂട്ടായ്മയില്‍ നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു. ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കൂട്ടായ്മയുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ ഭരണസമിതി നിലവില്‍ വന്നു.

ആര്‍. മുരളീധരന്‍ (പ്രസിഡന്റ്), നിബു പി.വി. തിരുവല്ല (ജനറല്‍ സെക്രട്ടറി), മന്‍സൂര്‍ അലി (ട്രഷറര്‍), അഹ്മദ് മേലാറ്റൂര്‍, റഹ്മത്തെ ഇലാഹി (വൈസ് പ്രസിഡന്റുമാര്‍), ഫൈസല്‍ പൂനൂര്‍, ബഷീര്‍ താമരശേരി (ജോയിന്റ് സെക്രട്ടറിമാര്‍), അജ്മല്‍ ഹുസൈന്‍ (ഇന്റേണല്‍ ഓഡിറ്റര്‍), സുഫിയാന്‍ അബ്ദുസ്സലാം (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ലത്തീഫ് ഓമശേരി, ഡോ. അബ്ദുസ്സലാം, ബഷീര്‍ ഈങ്ങാപുഴ ഷാഫി ദാരിമി, മൂസ്സക്കുട്ടി നെല്ലിക്കാ പറമ്പ്, (ഉപദേശക സമിതി അംഗങ്ങള്‍), മുഹമ്മദ്കുഞ്ഞി ഉദിനൂര്‍ (മുഖ്യ രക്ഷാധികാരി), നൗഷാദ്അലി, അബ്ദുറഹ്മാന്‍ ഫറോക്ക്, ജലീല്‍ മാട്ടൂല്‍, ഖലീല്‍ പാലോട്, മുജീബ് തൊടികപ്പുലകം (രക്ഷാധികാരികള്‍), സൈനുല്‍ ആബിദ്, ഫിറോസ് പുതുക്കോട്, ഹിദായത്ത് നിലമ്പൂര്‍, രാജന്‍ നിലമ്പൂര്‍, ലത്തീഫ് കരുനാഗപ്പള്ളി, മനോജ്‌രാജ് ആലപ്പുഴ (കോ ഓര്‍ഡിനേറ്റര്‍), മുനീബ് പാഴൂര്‍ (ജീവകാരുണ്യം), ലത്തീഫ് തെച്ചി (ലീഗല്‍ അഡൈ്വസര്‍), ഹാരിസ് വാവാട് (സാംസ്‌കാരികം), ഉബൈദ് എടവണ്ണ, അഷ്‌റഫ് മേലാറ്റൂര്‍ (മീഡിയ) എന്നിങ്ങനെ മുപ്പതംഗ ഭരണസമിതി നിലവില്‍ വന്നു.

പ്രമുഖ എഴുത്തുകാരനും മനുഷ്യസ്‌നേഹിയുമായ കെ.പി.രാമനുണ്ണിക്കെതിരെ വര്‍ഗ്ഗീയ വാദികള്‍ നടത്തിക്കൊണ്ടണ്ടിരിക്കുന്ന വധഭീഷണിക്കെതിരെ എഴുത്തുകാരനോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടണ്ട് സലീം മാഹി പ്രമേയം അവതരിപ്പിച്ചു. ജനാധിപത്യ മതേതര കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ തയ്യാറാക്കുന്നതിനായി പ്രവാസികളില്‍ നിന്നും ലോഗോ ക്ഷണിക്കുന്നതായി കൂട്ടായ്മ പ്രവര്‍ത്തകര്‍ അറിയിച്ചു. തിരഞ്ഞെടുത്ത ലോഗോക്ക് പ്രത്യേക സമ്മാനം നല്‍കും. ലോഗോ കൂട്ടായ്മയുടെ ഔദ്യോഗിക വാട്‌സ് ആപ് നമ്പരില്‍ (0509460972) ജൂലൈ 30ന് മുമ്പായി അയക്കണം.

പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ഫാസിസ്റ്റ് ചിന്താഗതികള്‍ക്കെതിരെ അടുത്ത മാസം പൊതുപരിപാടി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഈ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 0509 460 972 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഹാരിസ് വാവാട് സ്വാഗതവും ജയകുമാര്‍ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ