മനാമ: കുരുന്നുകളുടെ ഭാവനകള്‍ക്ക് വർണപ്പൊലിമയേകിയ ദാറുല്‍ ഈമാന്‍ മദ്രസാ വാര്‍ഷിക പരിപാടികള്‍ ശ്രദ്ധേയമായി. കൊച്ചു കൂട്ടുകാരുടെ തനിമയാര്‍ന്ന കലാ പ്രകടനങ്ങള്‍ കാണികളുടെ കണ്ണിനും കാതിനും കുളിര്‍മ നല്‍കി. മനാമ അല്‍റജ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദഘാടനം ചെയ്തു. സമാധാനത്തിന്റെയും ശാന്തിയുടെയൂം വാഹകരായി ധര്‍മനിഷ്ഠയുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ദാറുല്‍ ഈമാന്‍ മദ്രസയുടെ ശ്രമം ഏറെ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എന്‍.എം വൈസ് പ്രസിഡന്‍റ് ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

bahrain

മദ്രസകള്‍ തീവ്രവാദ പ്രചരണ കേന്ദ്രങ്ങളാണെന്ന രീതിയിലുള്ള പ്രചാരണം നടത്തുകയും അതുവഴി ഒരു പ്രത്യേക സമുദായത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനുള്ള പ്രവണത ഇന്ത്യയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും മതിയായ അടിസ്ഥാന സൗകര്യങ്ങളും അടച്ചുറപ്പുമില്ലാത്ത മദ്രസാ കെട്ടിടങ്ങള്‍ ഉദ്ദേശിക്കുന്ന ഏവര്‍ക്കും സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്താവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രണ്ട്സ് പ്രസിഡന്‍റ് ജമാല്‍ നദ് വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദാറുല്‍ ഈമാന്‍ മദ്രസയുടെ പ്രസക്തിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ് വി സംസാരിച്ചു.

bahrain

വിദ്യാര്‍ഥികളുടെ സര്‍ഗ ശേഷി വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. സ്വാഗത ശില്‍പ്പം അറബിക് ഫ്യൂഷന്‍ ആക്ഷന്‍ സോങ്, മോണോ ആക്റ്റ്, റഖ്സുല്‍ അറബി, കൊയ്ത്ത് പാട്ട്, സംഗീത ശില്‍പം, മൈമിങ്, മലയാള പ്രസംഗം, ഇംഗ്ളീഷ് പ്രസംഗം, സംഘഗാനം, മാപ്പിളപ്പാട്ട്, ദഫ് പ്രോഗ്രാം, കോല്‍ക്കളി, ഖവാലി, ഒപ്പന, ഡ്രമാറ്റിക് മൈമിങ്, സൂഫി ഫ്യൂഷന്‍ വില്‍ പാട്ട് ,നാടകം ,ചിത്രീകരണം തുടങ്ങിയ പരിപാടികള്‍ക്ക് ഷഹ്നാസ് പി.വി, സക്കീന അബ്ബാസ്, നജീബ ആസാദ്, ഷബീറ മൂസ, ഹിബ തസ്നീം, ഫസീല ഹാരിസ്, ഫസീല മുസ്തഫ, സോന സക്കരിയ്യ, ലുലു അബ്ദുല്‍ ഹഖ്, സി.എം മുഹമ്മദലി, എ.എം ഷാനവാസ്, പി.പി ജാസിര്‍, ജമാല്‍ ഇരിങ്ങല്‍, മുഹമ്മദ് ഫെബീല്‍, യൂനുസ് സലീം, കെ.ടി ഹാരിസ്, മുഹ്സിന മജീദ്, അമൽ സുബൈര്‍ , വി.വി.കെ മജീദ്, ഷൈമില നൗഫല്‍, ബുഷ്റ റഹീം, അബ്ദുല്‍ ഹഖ്, പി.എം അഷ്റഫ്, സജീര്‍ കുറ്റ്യാടി, സക്കീർ ഹുസൈന്‍, ഷൗക്കത്തലി, റഷീദ സുബൈർ, നുസ്റത്ത് നൗഫല്‍, ഷംല ശരീഫ്, മെഹ്റ മൊയ്തീന്‍, റസീന ഫൈസല്‍, ഫാത്തിമ ഷാന, സബീഹ, ഷബ്നം ബഷീര്‍, ഫാത്തിമ, സാജിദ സലീം, മര്‍യം ഹലീമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

bahrain

ദാറുല്‍ ഈമാൻ കേരള വിഭാഗം വിദ്യാഭ്യാസ വിങ് ഡയറക്ടര്‍ സി.ഖാലിദ് സ്വാഗതമാശംസിക്കുകയും മദ്രസ അഡ്മിനിസ്ട്രേറ്റര്‍ എ.എം.ഷാനവാസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മുഹമ്മദ് ഹനൂന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി യൂനുസ് സലീം നിയന്ത്രിച്ചു. പരിപാടിക്ക് ബദ്റുദ്ദീന്‍, ഇല്‍യാസ്, എം. അബ്ബാസ്, ജാബിര്‍, കെ.അബ്ദുല്‍ അസീസ്, കെ.എം മുഹമ്മദ്, മഹ്മൂദ്, റിയാസ്, ജലീല്‍ മആമീര്‍, അബ്ദുറഹീം, അബ്ദുല്‍ അഹദ്, ടി.കെ സിറാജുദ്ദീന്‍, ബഷീര്‍, കുഞ്ഞുമുഹമ്മദ്, തസ്ലീം, അജ്മല്‍, സൈഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ