റിയാദ്: ബാർ യുനൈറ്റഡ് റിയാദ് (ബാച്ചിലേഴ്സ് അസ്സോസിയേഷൻ)സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് ജീപാസ് ബിഗ്ബാഷിന്റെ സെമിഫൈനൽ, ഫൈനൽ മൽസരങ്ങൾ സുൽത്താന അൽക്കസർ മാളിന് സമീപമുള്ള സ്റ്റേഡിയത്തിൽ നടന്നു. റിയാദിലുള്ള 24 പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. പ്രമുഖ ടീമുകളായ റോക്സ്റ്റാർ സിസിയും ആഷസ് റിയാദുമാണ് ഫൈനൽ മൽസരത്തിൽ മാറ്റുരച്ചത്. ആവേശകരമായ മൽസരത്തിൽ റോക്സ്റ്റാർ സിസിയെ തോൽപിച്ചുകൊണ്ട് ആഷസ് റിയാദ് ജേതാക്കളായി.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി റോക്സ്റ്റാറിലെ ബിനീഷിനെ തിരഞ്ഞെടുത്തു. മൽസരത്തോടനുബന്ധിച്ചുള്ള സമ്മാനദാന ചടങ്ങിൽ കായിക, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജീപാസ് സ്പോൺസർ ചെയ്ത ബിഗ്ബാഷ് വിന്നേഴ്സ് ട്രോഫി സംഗമം കൾചറൽ സൊസൈറ്റി സ്പോർട്സ് കൺവീനർ കെ.എം.ഇല്യാസ് ജേതാക്കൾക്ക് സമ്മാനിച്ചു. ബാർ യുണൈറ്റഡിന്റെ യൂസുഫ് UT ക്യാഷ് അവാർഡ് നൽകി. പാരജോൺ സ്പോൺസർ ചെയ്ത റണ്ണേഴ്സിനുള്ള ട്രോഫി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി എസ്.വി.അർഷുൽ അഹമ്മദ് സമ്മാനിച്ചു.

cricket tournament, saudi arabia

റണ്ണേഴ്സിനുള്ള ക്യാഷ് അവാർഡ് ബാർ യുനൈറ്റഡിന്റെ കെ.വി.റൗഫ് നൽകി. ഈ ടൂർണമെന്റിന്റെ മറ്റു സ്പോൺസർമാരായ സിറ്റിഫ്ളവർ, പാരഗൺ ഹോട്ടൽ, മനാഖ് ട്രേഡിംഗ്, അൽമുത്തലഖ് ഫുഡ് ഡിവിഷൻ, സിബിടി, നോവ സീറ്റ് കവേഴ്സ്, Q ചിക് ബ്രോസ്റ്റഡ്, ലുഹ അടോമോട്ടീവ്സ് ഫോർ റോയൽ എൻഫീൽഡ് കാലിക്കറ്റ് തുടങ്ങിയവരും ഫൈനലിൽ സംബന്ധിച്ചു. ബാർ യുനൈറ്റഡിന്റെ ഷഹൽ, ജാവിദ്, ജാസിം, റുസ്തം, ഹിദായത്ത്, ഷിബിലി, റാഷിദ്, ഇബ്രാഹിം, യു.ടി.റൗഫ്, ഹാരിസ്, റിഫായി, ഷഫീക്, അഫ്നാസ്, ബി.വി.അഫ്നാസ്, പി.കെ.ജവാദ്, മുഹമ്മദ് ബറാമി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook