യുഎഇയിൽ ഷോപ്പിങ് മാളിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു- വീഡിയോ

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഷോപ്പിങ് മാളിനകത്ത് ബൂത്ത് ആരംഭിച്ചത്

saudi arabia, shopping mall

അബൂദബി: യുഎഇയിൽ ഷോപ്പിങ് മാളിൽ കോവിഡ്-19 വാക്സിൻ വിതരണ കേന്ദ്രം ആരംഭിച്ചു. അബൂദബിയിലെ ഗലേറിയ മാളിലാണ് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചത്. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വാക്സിനേഷൻ കേന്ദ്രത്തിലെത്താനുള്ള സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഷോപ്പിങ് മാളിനകത്ത് വാക്സിൻ കേന്ദ്രമാരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

“ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയെ പിന്തുണയ്ക്കുന്നതിനു വേണ്ടി കോവിഡ് -19 വാക്സിനേഷൻ ബൂത്ത് ഇപ്പോൾ ഗാലേരിയ മാളിൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നതായി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു,” എന്ന് ഗാലേരിയ മാനേജ്‌മെന്റ് അവരുടെ വെബ്‌സൈറ്റിൽ പറഞ്ഞു.

മുബദാല ഹെൽത്തിന്റെ നിയന്ത്രണത്തിലുള്ള വാക്സിനേഷൻ ബൂത്താണ് മാളിൽ ആരംഭിച്ചത്. വെയിട്രോസിനടുത്തുള്ള കോൺകോർസ് ലെവലിലാണ് ബൂത്ത് സ്ഥിതിചെയ്യുന്നത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 7 വരെ ഈ കേന്ദ്രം തുറന്നു പ്രവർത്തിക്കും.

Read More: മൂടൽ മഞ്ഞ്: ഷാർജയിൽ ട്രക്കുകൾ നിരത്തിലിറക്കുന്നതിന് നിയന്ത്രണം

ഒരേ സമയം അഞ്ച് പേർക്ക് സാമൂഹിക അകലം പാലിച്ച് വാക്സിൻ ഡോസുകൾ നൽകാൻ ബൂത്തിൽ സൗകര്യമുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് വാക്സിനേഷനായി പൊതു ജനങ്ങൾക്ക് എത്തിച്ചേരാനാവും.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Covid vaccine booth opens in mall in abu dhabi uae

Next Story
യാത്രാ വിലക്ക്: യുഎഇയിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്Air India, എയര്‍ ഇന്ത്യ, NORKA Roots, നോര്‍ക്ക റൂട്സ് , NORKA Roots signs MOU with Air India,  എയര്‍ ഇന്ത്യയുമായി നോര്‍ക്ക റൂട്സ് ധാരണാപത്രം ഒപ്പുവച്ചു, Malayali expatriates, പ്രവാസി മലയാളികൾ, Fee airlift of bodies of Malayali expatriates, പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി എത്തിക്കും, Latest news, ലേറ്റസ്റ്റ് ന്യൂസ്, Gulf news, ഗൾഫ് ന്യൂസ്,  IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com