ഈ വർഷം ഹജ്ജ് തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുത്തിവയ്പ് നടത്തിയവർക്ക് മാത്രമാണ് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകുകയെന്നും കുത്തിവയ്പ് നടത്തിയതിന്റെ തെളിവുകൾ തീർത്ഥാടന സമയത്ത് നൽകുമെന്നും അധികൃതർ പറഞ്ഞു.
വിശുദ്ധ നഗരമായ മക്കയിലേക്കുള്ള തീർത്ഥാടനത്തിൽ പങ്കെടുക്കാനുള്ള പ്രധാന വ്യവസ്ഥയായി കോവിഡ് വാക്സിനേഷൻ പരിഗണിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Read More: പാസ്പോർട്ടിന് പകരം മുഖം നോക്കി തിരിച്ചറിയൽ; സ്മാർട്ട് ട്രാവൽ സംവിധാനവുമായി ദുബായ് വിമാനത്താവളം
സാധാരണ ഗതിയിൽ ലോകത്താകെ നിന്ന് 20 ലക്ഷത്തോളം തീർത്ഥാടകർ പങ്കാളികളാവുന്ന ഹജ്ജ് തീർത്ഥാടനത്തിൽ ഇത്തവണ രാജ്യത്തിന് പുറത്തുനിന്ന് ഒഴിവാക്കുമോ എന്ന് സൗദിയുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം സൗദിയിൽ ആ സമയത്ത് ഉള്ളവർക്ക് മാത്രമായി തീർത്ഥാടനത്തിനുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. .
ജൂലൈ അവസാനമാണ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം.