ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധനാ സർട്ടിഫികറ്റ് നിർബന്ധമാവും

ദുബായ് വിമാനത്താവളത്തിലാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്

dubai, ദുബായ്, dubai travel updates, ദുബായ് യാത്ര സംബന്ധിച്ച വിവരങ്ങൾ, covid-19, കോവിഡ് -19, covid-19 test report, കോവിഡ് -19 പരിശോധനാ റിപ്പോർട്ട്, covid-19 negative report, കോവിഡ് -19 നെഗറ്റീവ് റിപ്പോർട്ട്, covid-19 negative cerificate, , കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ്, covid rc-pcr test,  , കോവിഡ് ആർടി-പിസിആർ ടെസ്റ്റ്, pure health Dubai, പ്യൂര്‍ ഹെല്‍ത്ത് ദുബായ്, air india express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, micro health lab kerala, മൈക്രോ ഹെൽത്ത് ലാബ്, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, മലയാളം, ie malayalam, ഐഇ മലയാളം

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്ന എല്ലാ യാത്രക്കാരും 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ സർട്ടിഫികറ്റ് ഹാജരാക്കണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഈ മാസം 22 മുതലാണ് ഈ ചട്ടം നിലവിൽ വരികയെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റിൽ പറയുന്നു.

ദുബായ് വിമാനത്താവളത്തിലാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. സർടിഫിക്കറ്റുകളിൽ പരിശോധന നടത്തിയതിന്റെയും സാമ്പിൾ എടുത്തതിന്റെയും ഫലം ലഭിച്ചതിന്റെയും ദിവസവും സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇംഗ്ലീഷിലോ അറബിക്കിലോ ഉള്ള സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.

Read More: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തി

നെഗറ്റീവ് ഫലം വ്യക്തമായി ഇംഗ്ലീഷിലോ അറബിക്കിലോ രേഖപ്പെടുത്തിയിരിക്കണം. ഒറിജിനൽ റിപ്പോർട്ടിലേക്ക് ലിങ്ക് ചെയ്ത ക്യു ആർ കോഡും സർട്ടിഫിക്കറ്റിലുണ്ടായിരിക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ ട്വീറ്റിൽ പറയുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Covid 19 test certificates for travelers from india to dubai air india express tweet

Next Story
സ്വന്തം മരണം വ്യാജമായി ചിത്രീകരിച്ച് കൃത്യം ഒരു വർഷത്തിനിപ്പുറം യൂട്യൂബർ മരിച്ചു; വൈറലായി വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express