റിയാദ്: കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ പരിശോധന ശക്തമാക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ബാർബർ ഷോപ്പ്, ഭക്ഷണ ശാലകൾ, ഭക്ഷണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ബ്യൂട്ടിപാർലറുകൾ, തുണികൾ അലക്കുന്ന ലോഡ്രികൾ, മിഠായി കടകൾ, റൊട്ടിയുൾപ്പടെയുള്ള ഭക്ഷണ സാധനങ്ങൾ നിർമിക്കുന്ന ബേക്കറികൾ എന്നിവിടിങ്ങളിലാണ് വരും ദിവസങ്ങളിൽ പരിശോധന സജീവമാകുക.

Read Also: കോവിഡ് 19: സൗദിയിൽ ആരോഗ്യമന്ത്രാലയം പരിശോധന കർശനമാക്കി

ശുചിത്യ കാര്യത്തിൽ മന്ത്രാലയങ്ങൾ നിർദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. സൗദി അറേബ്യയിൽ ഇതിനകം പതിനഞ്ച് കോവിഡ് -19 വൈറസ് റിപ്പോർട് ചെയ്തിട്ടുണ്ട്. ഒരു രീതിയിലും വൈറസ് പടരാതിരിക്കാൻ പഴുതുകളടച്ച ഒരുക്കങ്ങളാണ് വിവിധ മന്ത്രാലയങ്ങൾ ഏകോപിപ്പിച്ചു നടത്തുന്നത്. ആശുപത്രികളിലും ക്ലിനിക്കുകളും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ അനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്നലെ മുതൽ അനിശ്ചിത കാലത്തേക്ക് രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. സംശയമുള്ള യാത്രക്കാരെ എയർപോർട്ടിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook