scorecardresearch
Latest News

കോവിഡ് 19: സൗദിയിൽ ആരോഗ്യമന്ത്രാലയം പരിശോധന കർശനമാക്കി

ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയിട്ടുണ്ട്

corona virus, ie malayalam

റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ആവശ്യമായ മുൻകരുതൽ എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം ലഭിച്ചതു മുതൽ പനി അടക്കമുളള രോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമാണ് രോഗികളെയും കൂടെ വരുന്നവരെയും ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണം കണ്ടാൽ കൂടുതൽ പരിശോധന നടത്തുന്നതിനായി പ്രതേക വാർഡ് ഒരുക്കിയിട്ടുണ്ട്.

അണുവിമുക്തമാക്കാനുള്ള ജെല്ലുകൾ, ഫേസ് മാസ്ക് എന്നിവയും ആവശ്യക്കാർക്ക് നൽകുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഒരു ദിവസം തന്നെ പലതവണ പരിശോധനക്ക് വരുന്നുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

Read Also: കൊറോണക്കാലത്തെ ഇറ്റലി ജീവിതം

സൗദി അറേബ്യയിൽ ഇന്നു മൂന്ന് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയി. തലസ്ഥാന നഗരിയായ റിയാദിൽ ആദ്യമായാണ് ഇന്ന് ഒരു കേസ് റിപ്പോർട്ട് ചെയ്തത്. യാത്ര കഴിഞ്ഞു സൗദിയിൽ മടങ്ങിയെത്തിയ അമേരിക്കൻ പൗരനാണ് വൈറസ് ബാധിച്ചത്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Covid 19 saudi arabia health department